ഹമാസ് ഭീകരരെ നേരിടാന്‍ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ ഭരണകൂടം. തീവ്രവാദികളെ നേരിടാന്‍ ഇസ്രായേലിന് ശതകോടികളുടെ അത്യാധുനിക ആയുധങ്ങള്‍ നല്‍കിയാണ് ബൈഡന്‍ ഭരണകൂടം പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. 73.5 കോടി ഡോളറിന്റെ (5300 കോടി രൂപ) ആയുധങ്ങളാണ് പുതുതായി ഇസ്രായേലിന് മൈകാറുക.

മെയ് 5നാണ് ബൈഡന്‍ ഭരണകൂടം ഇസ്രായേലിന് ആയുധങ്ങള്‍ കൈമാറാന്‍ അനുമതി നല്‍കിയതും റിപ്പോര്‍ട്ട് യു.എസ് കോണ്‍ഗ്രസിന് കൈമാറിയതും. യുഎസ് നിയമപ്രകാരം, വില്‍പ്പനയ്ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ കോണ്‍ഗ്രസിന് 15 ദിവസത്തെ സമയവും അനുവദിച്ചിരുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ ഉണ്ടായില്ല. തുടര്‍ന്നാണ് ആയുധങ്ങള്‍ കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നത്.

ബോംബുകളെ കൂടുതല്‍ കൃത്യതയുള്ള മിസൈലുകളാക്കി മാറ്റുന്ന ജെ.ഡി.എ.എമ്മുകളാണ് ഇതില്‍ പ്രധാനം. ഇവ കൂടി എത്തുന്നതോടെ ഹമാസിന്റെ നാശനഷ്ടം ഇരട്ടിയാകും. മുമ്പും ജെ.ഡി.എ.എമ്മുകള്‍ ഇസ്രായേലിന് കൈമാറിയിട്ടുണ്ട്. നിലവില്‍ ആക്രമണത്തിന് ഇവ ഉപയോഗപ്പെടുത്തുന്നുണ്ട്.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here