ദീപ്തമായ ഓർമ്മകൾ  ബാക്കിയാക്കി മടങ്ങിയ ജോ പണിക്കരുടെ പാവനസ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികളർപ്പിക്കുവാൻ അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ ആഭിമുഖ്യത്തിൽ ഒത്തുകൂടുന്നു,

കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ മുൻ പ്രസിഡന്റും ട്രസ്റ്റി ബോർഡ് ചെയറും ന്യൂ ജേഴ്സിയിലെ സാമൂഹിക  സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന മെയ് 8 ന്  നിര്യാതനായ ജോ പണിക്കരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുവാൻ അദ്ദേഹത്തെ സ്നേഹിച്ചിരുന്ന അമേരിക്കയെമ്പാടുമുള്ള മലയാളികൾക്ക് കാൻജ് അവസരമൊരുക്കുന്നു,

മെയ് 21 വെള്ളിയാഴ്ച വൈകിട്ട് 7.30 നു നടത്തപ്പെടുന്ന വീഡിയോ കോൺഫറൻസ് കോളിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സമൂഹത്തിലെ നാനാതുറകളിലെയും  സാംസ്കാരിക സാമൂഹിക രംഗങ്ങളിലെയും  സുഹൃത്തുക്കൾ പങ്കെടുക്കുന്നു,
 
ജോ പണിക്കരെ അറിയുന്ന ട്രൈസ്റ്റേറ്റിലെയും മറ്റിതര സംസ്ഥാനങ്ങളിലെയും കഴിഞ്ഞ കാലങ്ങളിൽ അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവരെയും അവരുടെ ഓർമ്മകൾ പങ്കുവയ്ക്കുവാൻ പ്രസ്തുത കോളിലേക്ക് സ്നേഹപൂർവ്വം കാൻജ്‌ സ്വാഗതം ചെയ്യുന്നു,  കോളിൽ  പങ്കെടുക്കുന്നതിനുള്ള ഒരറിയിപ്പായി ഇത് സ്വീകരിക്കണമെന്ന്  കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (കാൻജ്) എക്സിക്യുട്ടീവ് കമ്മിറ്റി അറിയിച്ചു.
 
 
വാർത്ത : ജോസഫ് ഇടിക്കുള
 
 
Join Zoom Meeting

LEAVE A REPLY

Please enter your comment!
Please enter your name here