ഹമാസ് ഭീകരരും ഇസ്രയേലും തമ്മിലുള്ള യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് സൂചന നല്‍കി വൈറ്റ്ഹൗസ്. യുദ്ധം ഇന്ന് അവസാനിച്ചേക്കുമെന്ന് ജോ ബൈഡന്‍ അറിയിച്ചു. പൂര്‍ണ്ണമായും വെടിനിര്‍ത്തല്‍ എന്ന ധാരണ ഇസ്രായേല്‍ അംഗീകരിച്ചിട്ടില്ലെന്നും പക്ഷെ വളരെ വലിയ തോതിലുള്ള തിരിച്ചടിയും ഇനിയുണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും ജോ ബൈഡന്‍ പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ബൈഡന്‍ ഇക്കാര്യം അറിയിച്ചത്.

‘ഇസ്രായേലും ഹമാസും തമ്മിലുള്ള പ്രശ്‌നത്തിന് ഇന്നുകൊണ്ട് വലിയൊരളവുവരെ കുറവുണ്ടാകുമെന്ന ഉറപ്പാണ് ലഭിച്ചിട്ടുള്ളത്. അമേരിക്ക അക്രമം ഇല്ലാതാക്കാന്‍ എല്ലാ പരിശ്രമവും തുടരുകയാണ്.’ വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കാറിന്‍ ജീന്‍ പിയറി വ്യക്തമാക്കി.

ജനവാസ മേഖലകളില്‍ ടണലുകള്‍ പണിത് ഹമാസ് ഒരുക്കിയ കെണികളെല്ലാം നശിപ്പിക്കുക തന്നെ ചെയ്യുമെന്നാണ് രണ്ടു ദിവസം മുന്നേ ഇസ്രായേല്‍ വ്യക്തമാക്കിയത്. ഹമാസിന്റെ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഭീകരരുടെ ഒളിത്താവളങ്ങളും ആയുധങ്ങള്‍ ശേഖരിച്ചിരിക്കുന്ന കേന്ദ്രങ്ങളും തകര്‍ത്ത ശേഷമേ യുദ്ധം അവസാനിപ്പിക്കൂ എന്ന് ഇസ്രായേല്‍ സൈനിക മേധാവി വ്യക്തമാക്കിയിരുന്നു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here