ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ ഒരു മാസം വരെ റഫ്രിജറേറ്ററില്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുമെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍(എഫ്.ഡി.എ). 2-8 ഡിഗ്രി സെല്‍ഷ്യസില്‍ റെഫ്രിജറേറ്ററില്‍ വാക്‌സിന്‍ വയലുകള്‍ ഒരുമാസം വരെ സൂക്ഷിക്കാം.  നേരത്തേ ഇതേ താപനിലയില്‍ അഞ്ചുദിവസം സൂക്ഷിക്കുന്നതിന് മാത്രമാണ് അനുമതി നല്‍കിയിരുന്നത്. പുതിയ വിവരം കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാകുന്നതിന് സഹായകമാകുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.

അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ മരുന്ന് നിര്‍മാതാക്കളായ ബയോണ്‍ടെക്കും സംയുക്തമായാണ് വാക്‌സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. വാക്‌സിന്‍ സംഭരണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ ഫെബ്രുവരിയില്‍ തന്നെ എഫ്ഡിഎ ഇളവുവരുത്തിയിരുന്നു. നിലവില്‍ കൊറോണയ്ക്ക് ഫലപ്രദമായ ആന്റി വൈറല്‍ മരുന്ന് ഗുളിക രൂപത്തിലാക്കി വികസിപ്പിക്കാനൊരുങ്ങുകയാണ് ഫൈസര്‍. പരീക്ഷണം വിജയകരമായാല്‍ അടുത്ത വര്‍ഷം ആദ്യത്തോടെ മരുന്ന് വിപണിയില്‍ എത്തിയ്ക്കുമെന്നാണ് വിവരം.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here