കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ഇന്ത്യയ്ക്ക് അടിയന്തിരമായി ആറ് കോടി വാക്‌സിന്‍ നല്‍കണമെന്ന് അമേരിക്കന്‍ ജനപ്രതിനിധികള്‍ പ്രസിഡന്റിനെ അറിയിച്ചു. ലോക്കത്താകമാനം വിവിധ രാജ്യങ്ങള്‍ക്കായി എട്ട് കോടി വാക്‌സിനുകള്‍ വിതരണം ചെയ്യുമെന്ന ബൈഡന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ജനപ്രതിനിധികള്‍ ഇന്ത്യയ്ക്ക് വേണ്ടി ശുപാര്‍ശ ചെയ്തത്.

കോവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള രാജ്യത്തിന് വാക്‌സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന നല്‍കണമെന്നാണ് ജനപ്രതിനിധികളുടെ ആവശ്യം. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യ ഇന്ത്യയിലേതാണ്. അതിനാല്‍ വാക്‌സിന്‍ വിതരണത്തില്‍ പ്രഥമ പരിഗണന നല്‍കേണ്ടത് ഇന്ത്യക്കാണെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

നിലവില്‍ നിര്‍മ്മിക്കുന്ന വാക്‌സിനൊപ്പം കൂടുതല്‍ വാക്‌സിനുകള്‍ എത്തിക്കേണ്ടതായുണ്ട്. അതിനാല്‍ ഇന്ത്യയിലേക്ക് കുറഞ്ഞത് ആറ് കോടി വാക്‌സിനെങ്കിലും കയറ്റി അയക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചിട്ടുള്ളത്. ജെസ്സി ജാക്‌സണും രാജാ കൃഷ്ണമൂര്‍ത്തിയുമാണ് ജോ ബൈഡനുമായി സംസാരിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here