കൊറോണ വ്യാപന വിഷയത്തില്‍ ലോകാരോഗ്യ സംഘടനയുടെ അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി വൈറോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞര്‍. ചൈനയില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ഇപ്പോള്‍ ലോകാരോഗ്യസംഘടന സമ്മതിച്ചിരിക്കുകയാണെന്ന്  ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ലോര്‍ഡ് റിഡ്‌ലേയുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടോളം വൈറോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞര്‍ വിമര്‍ശിച്ചു.

ചൈനയിലെ വുഹാനിലടക്കം പരിശോധനാ നടത്തിയ ലോകാരോഗ്യസംഘടനയുടെ അന്തിമ റിപ്പോര്‍ട്ട് കൊറോണ വവ്വാലുകള്‍ പോലുള്ള സസ്തനികളില്‍ നിന്നുമാണ് ഉണ്ടായതെന്നായിരുന്നു. എന്നാല്‍ വുഹാനിലെ സന്ദര്‍ശന സമയത്തെ പൊരുത്തക്കേടുകള്‍ അമേരിക്ക അന്നു തന്നെ പുറത്തു കൊണ്ടുവന്നിരുന്നു. ചൈനീസ് സൈനിക ഉദ്യോഗസ്ഥരുടെ വന്‍നിരയാണ് വുഹാനില്‍ ലോകാരോഗ്യസംഘടനാ പ്രതിനിധികളെ അനുഗമിച്ചത്. അവര്‍ നയിച്ച സ്ഥലത്തേക്കും അവര്‍ നല്‍കിയ റിപ്പോര്‍ട്ടുകളും മാത്രമാണ് പരിശോധിക്കാനായതെന്നും അന്ന് തെളിവുസഹിതം അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

‘ചൈനയില്‍ ലോകാരോഗ്യസംഘടന നടത്തിയെന്ന് പറയുന്ന പരിശോധനകള്‍ പരിഹാസ്യമാണ്. ഒരു പ്രധാന സാമ്പിളുകളും ശേഖരിക്കാന്‍ ചൈന അവസരം നല്‍കിയില്ല. വുഹാനിലെ യാഥാര്‍ത്ഥ ലാബാണോ സന്ദര്‍ശിച്ചതെന്ന് വ്യക്തമല്ല. കൊറോണ വ്യാപനം നടന്നശേഷം ഒരു വര്‍ഷംകൊണ്ടുതന്നെ ചൈന വുഹാനെ അടിമുടി മാറ്റിമാറിച്ചുകഴിഞ്ഞു. ലാബിലുണ്ടായിരുന്ന ആദ്യഘട്ടത്തിലെ ശാസ്ത്രജ്ഞരുമല്ല നിലവില്‍ ജോലിചെയ്യുന്നത്. ഇവരെയെല്ലാം മാറ്റിയിരിക്കുകയാണ്. ”ലോര്‍ഡ് റിഡ്‌ലേ ചൂണ്ടിക്കാട്ടി.

 

LEAVE A REPLY

Please enter your comment!
Please enter your name here