പി പി ചെറിയാന്‍

അമേരിക്കയുടെ സതേണ്‍ ബോര്‍ഡറിലൂടെ പ്രവേശിക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് . കഴിഞ്ഞ വര്‍ഷത്തെ ഏപ്രില്‍ മാസത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്ഷം അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 900% വര്‍ദ്ധിച്ചതായി യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ മെയ് 17 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു .

അനധികൃത കുടിയേറ്റക്കാരുടെ സംഖ്യക്ക് പുറമെ മാതാപിതാക്കളുടെ സാന്നിധ്യം ഇല്ലാതെ എത്തിച്ചേരുന്ന കുട്ടികളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് . ഏപ്രില്‍ മാസം മാത്രം അതിര്‍ത്തിയില്‍ പിടികൂടപ്പെട്ടത് 17171 കുട്ടികളാണ് , 2020 മാര്‍ച്ച് മാസത്തില്‍ 18960 കുട്ടികളാണ് അതിര്‍ത്തിയില്‍ പിടികൂടപ്പെട്ടത്. മെക്സിക്കോയില്‍ നിന്നും പുറത്താക്കപ്പെട്ട നിരവധി പേര്‍ക്ക് അമേരിക്കയില്‍ ഈ വര്‍ഷം രാഷ്ട്രീയ അഭയം നല്‍കിയിട്ടുണ്ട് ഇവരില്‍ കുറ്റകൃത്യങ്ങളില്‍ അകപ്പെട്ടവരും ഉള്‍പ്പെടുന്നു .

മെക്സിക്കോ ബോര്‍ഡറിലുള്ള ഡെല്‍റിയോ മേയര്‍ ബ്രൂണോ ലോസാനോ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നതില്‍ ആശങ്ക അറിയിച്ചു ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളുകള്‍ കൈവശപ്പെടുത്തി അവിടെ കയറി താമസിക്കാന്‍ വരെ അനധികൃത കുടിയേറ്റക്കാര്‍ ശ്രമിക്കുന്നതായി മേയര്‍ പരാതിപ്പെട്ടു. അതിര്‍ത്തിയില്‍ അനുഭവപ്പെടുന്ന അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് പ്രസിഡന്റ് ബൈഡന്‍ ചുമത്തപ്പെടുത്തിയിരിക്കുന്നത് വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയാണ് എന്നാല്‍ ഇതുവരെ പ്രശ്നപരിഹാരത്തിനുള്ള ഫോര്‍മുലകളൊന്നും കണ്ടെത്തിയിട്ടില്ല

 

 

LEAVE A REPLY

Please enter your comment!
Please enter your name here