ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്ന് അമേരിക്ക. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ജോ ഉന്നുമായുള്ള കൂടിക്കാഴ്ചയിലാണ് ജോ ബൈഡന്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി വാഷിംഗ്ടണിലെത്തിയയാണ് ജോ ഉന്‍. ഇരുവരുടേയും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വടക്കന്‍ കൊറിയയിലേക്ക് അമേരിക്കയുടെ നയതന്ത്രപ്രതിനിധിയായി അംബാസഡര്‍ സുംഗ് കിമ്മിനെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിട്ടുണ്ട്.

‘അമേരിക്കയുടെ നയതന്ത്രബന്ധം ഇരു രാജ്യങ്ങളുമായി നല്ല നിലയിലാണ്. വടക്കന്‍ കൊറിയ കാലങ്ങളായി എടുക്കുന്ന പ്രതിരോധ നയത്തില്‍ ഒരു പുനര്‍ചിന്ത ആവശ്യമുണ്ട്. എന്നാല്‍ ഇരുകൊറിയകള്‍ക്കുമിടയിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ നയതന്ത്രപരമായിതന്നെ ഇടപെടുമെന്നാണ് തീരുമാനം. മേഖലയില്‍ ആണവ നിര്‍വ്യാപനം എന്ന ആത്യന്തിക ലക്ഷ്യമാണ് അമേരിക്ക ആഗ്രഹിക്കുന്നത്.’ സംയുക്ത പ്രസ്താവനയിലൂടെ ജോ ബൈഡന്‍ വ്യക്തമാക്കി.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here