പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് 2000 മുതല്‍ നാലായിരം ഡോളര്‍ വരെ പിഴ ചുമത്തുന്ന പുതിയ നിയമം ഹൂസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ മെയ് 25 ചൊവ്വാഴ്ച പാസ്സാക്കിയതായി സെക്രട്ടറിയുടെ അറിയിപ്പില്‍ പറയുന്നു. മാലിന്യ നിക്ഷേപം വര്‍ദ്ധിച്ചുവരുന്നതിനെ തടയുന്നതിനാണ് നിലവിലുണ്ടായിരുന്ന ഫൈന്‍ ഇരട്ടിയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നത് അനധികൃത മാലിന്യ നിക്ഷേപത്തിന് ക്രിമിനല്‍ ചാര്‍ജ് മിസ്ഡിമീനര്‍, ഫെലനി, എന്നിവ ഉള്‍പ്പെടുത്തികൊണ്ടാണ് പുതിയ ഓര്‍ഡിനസ് ഇറക്കിയിരിക്കുന്നത്.

കുറഞ്ഞ വരുമാനക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ നിയമവിരുദ്ധ മാലിന്യനിക്ഷേപം എന്നും സിറ്റിക്ക് തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്ന മതവിഷയമാണെന്നും, ഇതിനെ ഫലപ്രദമായി നേരിടുന്നതിനാണ് പുതിയ ഓര്‍ഡിനസ് കൊണ്ടുവന്നിരിക്കുന്നത്. ഇതോടൊപ്പം തന്നെ കിടക്കുന്ന ഫെന്‍സ്, ഉപയോഗ്യ ശൂന്യമായ മോട്ടോര്‍ വാഹനങ്ങള്‍ എന്നിവ അശ്രദ്ധമായി വലിച്ചെറിയുന്നതും നിയമ നടപടികള്‍ക്ക് വിധേയമാകുമെന്നും സിറ്റി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഇതുവരെയുള്ള മാലിന്യങ്ങള്‍ നീക്കം  ചെയ്യുന്നതിന് സിറ്റി അടിയന്തിര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇനിയും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് അതിനായി നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും സിറ്റി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മാലിന്യനിക്ഷേപം പരിസര മലിനീകരണം സൃഷ്ടിക്കുകയും സമീപവാസികള്‍ക്ക് ആരോഗ്യത്തിന് ഭീഷിണിയാകുമെന്നും, ഇതിനെതിരെ ബോധവല്‍ക്കരണം നടത്തുന്നതിനുള്ള നടപടികള്‍ സിറ്റി കൈകൊള്ളുമെന്നും അധികൃതര്‍ അറിയിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here