സാന്റാക്ളാര (കാലിഫോര്‍ണിയ): സാന്റാക്ളാര വാലി ട്രാസ്പോര്‍ട്ടേഷന്‍ അതോറിറ്റി (VTA) സൈറ്റില്‍ (സാന്‍ ഒസെ) മെയ് 26 ബുധനാഴ്ച രാവിലെ നടന്ന വെടിവെപ്പില്‍ പ്രതി ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വി റ്റി എ ലൈറ്റ് റെയില്‍ യാഡില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് തയാറായിക്കൊണ്ടിരുന്ന സഹപ്രവര്‍ത്തകര്‍ക്ക് നേരെ രാവിലെ 6.45 ന് പ്രതി സാമുവല്‍ കാസ്സിഡി (57) യാതൊരു പ്രകോപപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു.

വിവരം ലഭിച്ചു പോലീസ് സ്ഥലത്ത് എത്തിയതറിഞ്ഞ പ്രതി സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. പോലീസുകാര്‍ തക്കസമയത്ത് കെട്ടിടത്തില്‍ പ്രവേശിച്ചില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപെടുമായിരുന്നുവെന്നാണ് സാന്റാ ക്ലാര കൗണ്ടി ഷെരീഫ് ലോറി സ്മിത്ത് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. സംഭവം നടന്ന സ്ഥലത്ത് നിന്നും പത്തു മൈലോളം അകലെയുള്ള സ്വന്തം വീടിനു പ്രതി തീയിട്ടതിന് ശേഷമാണ് തോക്കുമായി സൈറ്റില്‍ എത്തിയത് .

ട്രാന്‍സ്റ്റ് ജീവനക്കാര്‍ ഉള്‍പ്പെടെ 8 പേര് കൊല്ലപെട്ടുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ കൗണ്ടിയാണ് സിലിക്കണ്‍ വാലി സ്ഥിതി ചെയ്യുന്ന സാന്റാക്ളാര. സഹപ്രവര്‍ത്തകരെ വധിക്കുമെന്ന് പ്രതി പറഞ്ഞിരുന്നുവെങ്കിലും അത് അത്ര കാര്യമാക്കിയിരുന്നില്ലെന്ന് മുന്‍ ഭാര്യ സിസിലിയ പറഞ്ഞു .

രാത്രി വൈകി ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് 9  പേരില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ തപ്‌തേജ്ദീപ് സിംഗും (36) ഉള്‍പ്പെടുന്നു. പോള്‍ മെഗിയ (42), ആഡ്രിയന്‍ (29), ഹോസെ ഹെര്‍ണാണ്ടസ് (35), തിമോത്തി റൊമോ (49) മൈക്കിള്‍ ജോസഫ് (40), അബ്ദുല്‍ വഹാബ് (63) ലാര്‍സ് കെപ്ലര്‍ (63) എന്നിവരാണ് മറ്റുള്ളവര്‍. ഇവര്‍ എല്ലാവരും വി.റ്റി.എ ജീവനക്കാരാണോ എന്ന്  വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ ഗവര്‍ണര്‍ ഗവിന്‍ നൂസം പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവര്‍ ദു:ഖം രേഖപ്പെടുത്തി

 

 

LEAVE A REPLY

Please enter your comment!
Please enter your name here