പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: ജനുവരി ആറിന് യു.എസ് കാപ്പിറ്റോളില്‍ ഉണ്ടായിട്ടുള്ള അക്രമസംഭവങ്ങളില്‍ ഗൂഡാലോചന കുറ്റം ചാര്‍ത്തിയിട്ടുള്ള പ്രസിഡന്റ് ട്രംപ്, ട്രംപിന്റെ പേഴ്‌സണല്‍ ലോയര്‍ റൂഡി ഗുലിയാനി എന്നിവരുടെ പേരിലുള്ള കേസ്സുകള്‍ ഡിസ്മിസ് ചെയ്യണമെന്ന് ഫെഡറല്‍ ജഡ്ജിയോട് ഇരുവരും ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച അപേക്ഷ ജഡ്ജിയുടെ മുന്‍പില്‍ ഇരുവരും സമര്‍പ്പിച്ചത്.

ജോ ബൈഡന്റെ ഇലക്ട്രോറല്‍ വിക്ടറി അട്ടിമറിക്കുന്നതിനാണ് കാപ്പിറ്റോള്‍ ആക്രമണം സംഘടിപ്പിച്ചത് എന്നായിരുന്നു ട്രംപിനെതിരെയുള്ള ലോ സൂട്ടില്‍ ആരോപിച്ചിരുന്നത് . മിസ്സിസ്സിപ്പിയില്‍ നിന്നുള്ള ഡെമോക്രാറ്റിക്ക് സെനറ്റര്‍ ബെന്നി തോംപ്സണ്‍ ഉള്‍പ്പടെ  10 ഡെമോക്രാറ്റിക്ക് സെനറ്റര്‍മാരാണ് ഫെഡറല്‍ ലോ ലംഘിച്ചുവെന്ന് ആരോപിച്ച് ഇരുവര്‍ക്കുമെതിരെ ലോ സ്യുട്ട് ഫയല്‍ ചെയ്തിരിക്കുന്നത്.

ഫാസ്റ്റ് അമന്റ്മെന്റിന്റെ പരിരക്ഷ ജനുവരി ആറിന് മുന്‍പ് നടത്തിയ റാലിക്ക് ഉണ്ടെന്ന് ഇരുവരും വാദിച്ചു . സമാധാനപരമായും ദേശഭക്തിയോടും കൂടിയാകണം റാലിയെന്ന് ട്രംപ് റാലിയെ അഭിസംബോധന ചെയ്ത പ്രസംഗിച്ചിരുന്നുവെന്ന് ട്രംപിന് വേണ്ടി ലോയര്‍ ജെസ്സി ബിന്നല്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. യു.എസ് സെനറ്റില്‍ കാപ്പിറ്റല്‍ ആക്രമണം അന്വേഷിക്കുന്നതിന് കമ്മീഷനെ നിയമിക്കണമെന്ന ഡെമോക്രാറ്റിക്ക് ആവശ്യത്തെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ശക്തമായി എതിര്‍ക്കുന്നുണ്ട് .

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here