യുണൈറ്റഡ് എയര്‍ലൈന്‍സ് ശബ്ദാതീത വേഗതയുള്ള (സൂപ്പര്‍സോണിക്) യാത്രയ്ക്കുള്ള സാധ്യതാ വിപണിയിലേക്ക്. 15 സൂപ്പര്‍സോണിക് ജെറ്റുകള്‍ വാങ്ങുന്നതിനുള്ള കരാറില്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് ഒപ്പിട്ടു. 2029 ഓടെ അള്‍ട്രാ ഫാസ്റ്റ് വിമാനങ്ങളില്‍ യാത്രക്കാരെ കയറ്റാന്‍ കഴിയുമെന്നാണ ്പ്രതീക്ഷിക്കുന്നത്. ഡെന്‍വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിമാന നിര്‍മാതാക്കളായ ബൂം സൂപ്പര്‍സോണിക്കില്‍ നിന്നാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് സൂപ്പര്‍സോണിക് ജെറ്റ് വാങ്ങുന്നത്.

ന്യൂജേഴ്സിയിലെ നെവാര്‍ക്കിലുള്ള യുണൈറ്റഡ് ഹബില്‍ നിന്ന് വെറും മൂന്നര മണിക്കൂറിനുള്ളില്‍ ലണ്ടനിലേക്ക് പറക്കാന്‍ ഇതിന് കഴിയും. ഇന്നത്തെ കൊമേഴ്‌സ്യല്‍  ജെറ്റുകളുടെ ഇരട്ടി വേഗത്തിലാണ് ഇത് സഞ്ചരിക്കുന്നത്. നാല് മണിക്കൂറിനുള്ളില്‍ നെവാര്‍ക്ക് ടു ഫ്രാങ്ക്ഫര്‍ട്ട് യാത്രയും ആറ് മണിക്കൂറിനുള്ളില്‍ സാന്‍ ഫ്രാന്‍സിസ്‌കോ ടു ടോക്കിയോ യാത്രയും സാധ്യമാകും.

പകര്‍ച്ചവ്യാധികളുടെ ഇടയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഇടിവുണ്ടായ വിമാനക്കമ്പനികള്‍ അടുത്തയിടെ പുനരുജ്ജീവിപ്പിച്ചതോടെയാണ് ഇത്തരമൊരു കരാര്‍ പ്രാബല്യത്തില്‍ വരുന്നത്. യുണൈറ്റഡ് എയര്‍ലൈന്‍സ് സാമ്പത്തിക നിബന്ധനകള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഓവര്‍ച്ചര്‍ വിമാനത്തിന്റെ വില 200 മില്യന്‍ ഡോളര്‍ ആണെന്നും ഇത് 3 ബില്ല്യന്‍ ഡോളറിന്റെ ഇടപാടായി മാറുമെന്നും ബൂം അധികൃതര്‍ അറിയിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here