ട്വിറ്ററിന് നിരോധനമേര്‍പ്പെടുത്തിയ നൈജീരിയന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. എല്ലാ രാജ്യങ്ങളും ഇതുപോലെ ഫേസ്ബുക്കും ട്വിറ്ററും നിരോധിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. വ്യക്തിപരമായ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാന്‍ അനുവദിക്കാത്ത സമൂഹമാധ്യമങ്ങളെ നിരോധിക്കുകയാണ് വേണ്ടത്. തെറ്റായ വഴിയിലൂടെ പോകുന്ന ഇവര്‍ക്ക് തെറ്റും ശരിയും ആജ്ഞാപിക്കാനുള്ള അനുവാദമില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

നെജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തതിന് പിന്നാലെയാണ് നൈജീരിയന്‍ സര്‍ക്കാര്‍ ട്വിറ്ററിന് നിരോധനമേര്‍പ്പെടുത്തിയത്. പ്രാദേശിക വിഘടനവാദികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന മുഹമ്മദ് ബുഹാരിയുടെ ട്വീറ്റാണ് ട്വിറ്റര്‍ നീക്കം ചെയ്തത്. തുടര്‍ന്നാണ് ട്വിറ്ററിന് നൈജീരിയ നിരോധനം ഏര്‍പ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here