ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന സൂചന നല്‍കി റഷ്യ. നിലവിലെ സാഹചര്യത്തില്‍ അമേരിക്കയ്ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് മിസൈല്‍ നിര്‍മ്മാണത്തില്‍ ഇറാന്‍ ചൈനയുമായി പങ്കാളിത്തം ഉറപ്പിച്ചിരിക്കുന്നത്. അമേരിക്കയുമായി യാതൊരു ചര്‍ച്ചയ്ക്കും നിലവില്‍ ധാരണയില്ലെന്ന് ഇറാന്റെ നിയുക്ത പ്രസിഡന്റ് ഇബ്രാഹിം റെയ്സി വ്യക്തമാക്കിക്കഴിഞ്ഞു.

അമേരിക്കയോട് കടുത്ത വിയോജിപ്പ് സൂക്ഷിക്കുന്ന വ്യക്തിയാണ് ഇറാന്റെ നിയുക്ത പ്രസിഡന്റ് റെയ്‌സി. 1988ലെ ഇറാന്‍-ഇറാഖ് യുദ്ധകാലഘട്ടത്തില്‍ ഇറാഖി തടവുകാരെ കൂട്ടക്കൊലചെയ്തതിന്റെ പേരില്‍ റെയ്‌സിക്ക് നേരെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. അമേരിക്ക റെയ്‌സിക്ക് അന്താരാഷ്ട്രവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അറുപതുകാരനായ റെയ്‌സി 62 ശതമാനം വോട്ടുനേടിയാണ് ഇറാന്റെ ഭരണമേറ്റെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here