ചിക്കാഗോ : സെംപ്റ്റംബർ 24 , 25 26 തീയതികളിൽ അമേരിക്ക കാനഡ യൂറോപ്പ് മിഡിൽ ഈസ്റ്റ് ഇന്ത്യ എന്നി രാജ്യങ്ങളിലുള്ള 56 എന്ന ചീട്ടുകളി മത്സരാർത്ഥികൾ ഏറ്റുമുട്ടുന്ന 22മത് അന്താരാഷ്ട്ര 56 ചീട്ടുകളി മത്സരം ചിക്കാഗോയിൽ അരങ്ങേറുന്നു. പ്രസ്തുത മൽസരം അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നൂറോളം  അംഗങ്ങളാണ് മത്സര കമ്മറ്റി രൂപികരിച്ചു പ്രവർത്തിച്ചു വരുന്നത്. വിവിധ കമ്മറ്റികൾ രൂപീകരിക്കുകയും മത്സര കമ്മറ്റിയുടെ ചെയർമാനായി കുര്യൻ തോട്ടിച്ചിറ ജനറൽ കൺവീനറായി ആൽവിൻ ഷോക്കുർ എന്നിവരെ തെരെജെടുത്തു. കൂടാതെ വിവിധ കമ്മറ്റി കൺവീനർമാരുടെ നേതൃത്വത്തിൽ മത്സര ക്രമീകരണങ്ങൾ നടന്നു വരുന്നു.    നൂറോളം ടീമുകൾ മാറ്റുരക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ആണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്.

ഒന്നാം സമ്മാനം – ജോയി മുണ്ടപ്ലാക്കൽ മെമ്മോറിയൽ ട്രോഫിയും 2501 ഡോളർ ക്യാഷ് അവാർഡും
രണ്ടാം സമ്മാനം – സെന്റ് മേരിസ് പെട്രോളിയം നൽകുന്ന ട്രോഫിയും 1500 ഡോളർ കാഷ് അവാർഡും
മൂന്നാം സമ്മാനം – സിറ്റി വൈഡ് മോർട്ടഗേജ് കമ്പനി[Joseph Mullapally]  നൽകുന്ന ട്രോഫിയും 1200 ക്യാഷ് അവാർഡും
നാലാം സമ്മാനം  – ജെയ്‌ബു  കുളങ്ങര നൽകുന്ന ട്രോഫിയും 1001 ഡോളർ  ക്യാഷ് അവാർഡും ഉണ്ടായിരിക്കും.

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മത്സരങ്ങൾ ചിക്കാഗോയിലെ ക്നാനായ കത്തോലിക്ക സെന്റർ ഹാളിലും , താമസ സൗകര്യം മത്സര വേദിക്കു അടുത്ത് തന്നെ യുള്ള ഹിൽട്ടൺ ഹോട്ടലിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.
അവസാന ദിവസം മത്സര വേദിക്കു കൂടുതൽ ഉണർവ് പകർന്നുകൊണ്ട് റമ്മി മത്സരവും  ക്രമീകരിച്ചിട്ടുണ്ട്.
പ്രസ്തുത മത്സരത്തിന് ഒന്നാം സമ്മാനം 1001 ഡോളർ  സ്റ്റീഫൻ കിഴക്കേക്കുറ്റ്‌ , രണ്ടാം സമ്മാനം 501 ഡോളർ ചിക്കാഗോ സോഷ്യൽ ക്ലബ്  , മൂന്നാം സമ്മാനം – 250 ഡോളർ ജോസഫ് പി മാത്യു [Produdential Advisor] എന്നിവർ സ്പോൺസർ ചെയ്യന്നതാണ്.

ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും ചിക്കാഗോയിൽ എത്തുന്ന എല്ലാ ആളുകൾക്കും ഹൃദ്യമായ സ്വീകരണമാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത് . മത്സരങ്ങൾ സംബന്ധിച്ചുള്ള പൊതുവായ വിവരങ്ങൾക്ക് ജോമോൻ തൊടുകയുമായി ബന്ധപ്പെടേണ്ടതാണ്

https://www.56international.com/

കുര്യൻ തോട്ടിച്ചിറ – 773 860 7968
ആൽവിൻ ഷോക്കുർ – 630  274  5423
ജോമോൻ തൊടുകയിൽ – 312  719 3517

LEAVE A REPLY

Please enter your comment!
Please enter your name here