കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഒരു വിവാദ ചുംബനം നടത്തിയതിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്. കഴിഞ്ഞ ദിവസമാണ് തന്റെ സഹപ്രവര്‍ത്തകയെ ഹാന്‍കോക്ക് ചുംബിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നത്. സഹപ്രവര്‍ത്തകയും സുഹൃത്തുമായ യുവതിയെ ഹാന്‍കോക് ചുംബിക്കുന്ന ചിത്രം ‘ദി സണ്‍’ പത്രമാണ്ഫ്രണ്ട് പേജില്‍ പ്രസിദ്ധീകരിച്ചത്.

സാമൂഹിക അകലം കര്‍ശനമാക്കിയ സാഹചര്യത്തില്‍ ആരോഗ്യ വിഭാഗം സെക്രട്ടറി തന്നെ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയതില്‍ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. മേയ് ആറാം തീയതിയിലെ സി.സി.ടി.വി ദൃശ്യമാണ് ചിത്രമെന്ന് പത്രം വ്യക്തമാക്കിയിരുന്നു. മേയ് ആറ് കഴിഞ്ഞ് 11 ദിവസത്തിന് ശേഷമാണ് ബ്രിട്ടനില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചിരുന്നത്.

ഹാന്‍കോക്കിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി രംഗത്തെത്തിയതോടെ ഖേദപ്രകടനവുമായി ഹാന്‍കോക്ക് രംഗത്തെത്തി. ”എല്ലാവരോടും ക്ഷമ ചോദിക്കുന്നു. മഹാമാരിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ശക്തമായി തുടരും. വ്യക്തിപരമായ വിവാദത്തില്‍ തന്റെ കുടുംബത്തിന്റെ സ്വകാര്യത സംരക്ഷിച്ചതില്‍ നന്ദിയുണ്ട്’. ഹാന്‍കോക്ക് പ്രസ്താവനയില്‍ പറഞ്ഞു. 42 കാരനായ ഹാന്‍കോക് ആണ് ബ്രിട്ടണില്‍ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here