അമേരിക്കയുടെ പസഫിക് വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ചൊവ്വാഴ്ചയോടെ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പോര്‍ട്ട്ലന്‍ഡിലും വാഷിംഗ്ടണിലെ സിയാറ്റിലിലും താപനില സര്‍വകാല റെക്കോര്‍ഡ് ഭേദിക്കുമെന്നാണ് റിപ്പോര്‍ട്ട്. പോര്‍ട്ട്ലന്‍ഡിലെ വിമാനത്താവളത്തില്‍ ഞായറാഴ്ച രേഖപ്പെടുത്തിയ താപനില 109.94 ഡിഗ്രി ഫാറന്‍ഹെയിറ്റാണ്.

ജൂണ്‍ മാസത്തിലെ അവസാന ശനിയാഴ്ച സിയാറ്റിലില്‍ രേഖപ്പെടുത്തിയത് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിനമാണ്. സാന്‍ ഫ്രാന്‍സിസ്‌കോ ക്രോണിക്കിളിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സിയാറ്റിലില്‍ ഇത് നാലാം തവണയാണ് താപനില 100.4 ഡിഗ്രിയിലെത്തുന്നത്. വാഷിംഗ്ടണ്‍, ഒറിഗണ്‍ എന്നീ സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളില്‍ സീസണല്‍ ശരാശരിയേക്കാള്‍ 100.4 ഡിഗ്രി വരെ ഉയരത്തില്‍ താപനില എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here