കാലിഫോര്‍ണിയ: കാലിഫോര്‍ണിയ പോലീസിന്റെ വെടിയേറ്റു 2015 ല്‍ മരിച്ച ഹതഭാഗ്യരില്‍ മൂന്നില്‍ മൂന്നു ഭാഗം മാനസിക രോഗികളായിരുന്നുവെന്ന് ലോസ് ആഞ്ചലസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്ന്(മാര്‍ച്ച് 1ന്) പുറത്തുവിട്ട ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
2014 ല്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ മൂന്നിരട്ടിയാണ് 2015 ല്‍ കൊല്ലപ്പെട്ടവര്‍.
ലോസ് ആഞ്ചലസ് പോലീസ് പൊതുജനങ്ങള്‍ക്കെതിരെ അമിത ബലപ്രയോഗം നടത്തിയതിന്റെ വിവരങ്ങള്‍ ഉള്‍കൊള്ളിച്ചു 300 പേജുള്ള റിപ്പോര്‍ട്ടാണ് ചീഫ് ചാര്‍ലി ബക്ക് ഇന്ന് വെളിപ്പെടുത്തിയത്.

2015 ല്‍ വെടിയേറ്റു മരിച്ച 38 പേരില്‍ (19) പേരുടെ കൈവശം തോക്കുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചുൂണ്ടിക്കാണിക്കുന്നു. 22 ഹിസ്പാനിക്കും, 8 ആഫ്രിക്കന്‍ അമേരിക്കന്‍സും, അഞ്ചു വൈറ്റ്‌സും, ബാക്കിയുള്ളവര്‍ ഏഷ്യന്‍, പസഫിക്കില്‍ നിന്നും ഉള്ളവരാണ് കൊല്ലപ്പെട്ടവര്‍.
പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ 2015ല്‍ 12 പേരും 2014 ല്‍ 4 പേരുമാണ് മരണപ്പെട്ടത്.
പോലീസ് ഓഫീസര്‍മാര്‍ക്കു നല്‍കുന്ന പരിശീലനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വേണമെന്നാണ് ഇത്തരം സംഭവങ്ങള്‍ കാണിക്കുന്നത്. പോലീസ് ചീഫ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here