ലോകത്തെ ഏറ്റവും ഉയരം കൂടിയ കുതിര വിട പറഞ്ഞു. അമേരിക്കയിലെ വിസ്‌കോണ്‍സിനിലുണ്ടായിരുന്ന ബിഗ് ജെയ്ക്ക് എന്ന കുതിരയാണ് ഇരുപതാം വയസ്സില്‍ ലോകത്തോട് വിട പറഞ്ഞത്. പോയ്നെറ്റ് സ്വദേശിയായ ജെറി ഗില്‍ബര്‍ട്ടിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബിഗ് ജെയ്ക്കിന് ആറടി പത്തിഞ്ച് ഉയരവും 1,136 കിലോ ഗ്രാം ഭാരവുമുണ്ടായിരുന്നു.

2010ലാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കുതിരയായി ജെയ്ക് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിക്കുന്നത്. യുഎസ് സംസ്ഥാനമായ നെബ്രാസ്‌ക്കയിലാണ് ജെയ്ക്കിന്റെ ജനനം. ജനിക്കുമ്പോള്‍ 109 കി.ഗ്രാമായിരുന്നു ഭാരം. ഉടമയായ ഗില്‍ബര്‍ട്ടിന്റെ സ്മോക്കി ഹോളോ ഫാമിലായിരുന്നു ഇത്രയും നാള്‍ ജെയ്ക്ക് താമസിച്ചിരുന്നത്. ജെയ്ക്കിന്റെ ഓര്‍മ്മയ്ക്കായി അവന്‍ താമസിച്ചിരുന്ന കൂട് അതുപോലെതന്നെ നിലനിര്‍ത്തുമെന്നും പുറത്ത് ജെയ്ക്കിന്റെ വലിയ ചിത്രം പതിക്കുമെന്നും ഗില്‍ബര്‍ട്ട് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here