അമേരിക്കയില്‍ ആശങ്കയുണര്‍ത്തി കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. ഒരാഴ്ചക്കിടെ ശരാശരി 13,859 ആണ് റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കോവിഡ് കേസുകള്‍. കഴിഞ്ഞ രണ്ടാഴ്ചക്കിടെ കോവിഡ് കേസുകളില്‍ 21 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡെല്‍റ്റ വകഭേദമാണ് നിലവിലെ ഉയര്‍ന്ന കോവിഡ് കേസുകള്‍ക്ക് കാരണമായിരിക്കുന്നത്.

ജൂലൈ മൂന്ന് വരെയുള്ള കണക്ക് അനുസരിച്ച് ഡെല്‍റ്റ വകഭേദം ബാധിച്ചവരാണ് രോഗികളില്‍ അധികവുമെന്ന് സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷ്യന്‍ അറിയിച്ചു. കേസുകളില്‍ 52 ശതമാനവും ഡെല്‍റ്റ വകഭേദം ബാധിച്ചതാണ്. വരും ദിവസങ്ങളില്‍ കേസുകള്‍ വര്‍ധിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here