അമേരിക്കയില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍ക്ക് കാരണം കൊവിഡ് 19 ന്റെ ഡെല്‍റ്റ വേരിയന്റ് ആണെന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍. രണ്ടാഴ്ചക്കാലയളവില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മുഴുവന്‍ കോവിഡ് കേസുകളും ഡെല്‍റ്റ വേരിയന്റ് കാരണമാണെന്ന് സിഡിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടാമതായി യുഎസില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ ആല്‍ഫ വേരിയന്റാണ്. പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് താരതമ്യേനെ കുറഞ്ഞ സ്ഥലങ്ങളില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ ഡെല്‍റ്റ വാരിയന്റുകള്‍ മൂലമുള്ളവയാണ്. നേരത്തേ വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്ത് മാസ്‌ക് ധരിക്കുന്നതില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ നില കണക്കിലെടുക്കാതെ ആളുകള്‍ പൊതുസ്ഥലങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന ലോസ് ഏഞ്ചല്‍സ് കണ്ടിയിലെയും സെന്റ് ലൂയിസ് ഏരിയയിലെയും ആരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here