പി പി ചെറിയാന്‍

ന്യൂയോര്‍ക്: ന്യൂയോര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ജൂലൈ 18 ഞായറാഴ്ച ന്യൂയോര്‍ക് ടൈം രാവിലെ 10 നു (ഇന്ത്യന്‍ ടൈം ഞായറാഴ്ച വൈകീട്ട് 7:30) ആരോഗ്യസെമിനാര്‍ സംഘടിപ്പിക്കുന്നു. പി എം എഫ് ഇന്ത്യന്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൂം പ്ലാറ്റ്‌ഫോമിലൂടെ സംഘടിപ്പിക്കുന്ന ആരോഗ്യസെമിനാര്‍ റവന്യൂ വകുപ്പ് മന്ത്രി അഡ്വ കെ രാജന്‍ ഉത്ഘാടനം ചെയ്യും.

മുഖ്യാതിഥി ശൈലജാ ടീച്ചര്‍, വിശിഷ്ടാതിഥി എസ് സുരേന്ദ്രന്‍, ഐ പി എസ്, ഡോ ഷാഹിദ കമാല്‍, എന്നിവര്‍ പങ്കെടുക്കും. മുഖ്യ പ്രഭാഷകന്‍ ഡോ.പി.എ രാധാകൃഷ്ണന്‍ (തിരൂര്‍ പ്രകൃതി ഗ്രാമം ചീഫ് നാച്വറല്‍ ഹൈജീനിസ്റ്റ്) ‘ആരോഗ്യം പ്രകൃതിദത്ത മാര്‍ഗ്ഗത്തിലൂടെ’ എന്ന വിഷയത്തെ കുറിച്ച് പ്രബന്ധം അവതരിപ്പിക്കും.

സെമിനാറില്‍ പി എം എഫ് പേട്രണ്‍ മോന്‍സ് മാവുങ്ങല്‍, ഗ്ലോബല്‍ നേതാക്കളായ ഡോ ജോസ് കാനാട്ട്, ജോസ് പനച്ചിക്കന്‍, എം പി സലിം, വര്‍ഗീസ് ജോണ്‍, സ്റ്റീഫന്‍ കോട്ടയം, ഇന്ത്യന്‍ കോര്‍ഡിനേറ്റര്‍ അഡ്വ പ്രേമ മേനോന്‍, പിഎംഎഫ് എന്‍ആര്‍കെ പ്രസിഡന്റ് വിനു തോമസ്, അജിത് കുമാര്‍ മേടയില്‍ തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുക്കും. പിഎംഎഫ് അംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരെയും സെമിനാറിലേക്കു ക്ഷണിക്കുന്നതായി അഡ്വ :പ്രേമ മേനോന്‍ അറിയിച്ചു.

Zoom ID: 4744969411, Password:431343

 

LEAVE A REPLY

Please enter your comment!
Please enter your name here