വാഷിങ്ടണ്‍: കോവിഡ് വാക്സിനെതിരായ തെറ്റായ പ്രചാരണങ്ങള്‍ക്ക് ഫെയ്‌സ്ബുക്‌ ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങള്‍ വേദിയൊരുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. സാമൂഹ്യമാധ്യമം വഴിയുള്ള തെറ്റായ പ്രചാരണം ആളുകളെ കൊല്ലാന്‍മാത്രമേ ഉപകരിക്കൂവെന്നും ഫെയ്‌സ്ബുക്‌ ഇത്തരം വിവരങ്ങള്‍ക്കെതിരെ നിലപാട് കൈക്കൊള്ളുന്നില്ലെന്നും ബെെഡൻ കുറ്റപ്പെടുത്തി.

വാക്സിനുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നിലകൊള്ളാന്‍ വൈറ്റ്ഹൗസ് സാമൂഹ്യമാധ്യമങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ടെന്നും ബൈഡന്‍ പറഞ്ഞു. ആരോപണത്തിൽ വസ്തുതയില്ലെന്നും 18 ലക്ഷത്തിലധികം തെറ്റായ പോസ്റ്റ്‌ റിമൂവ് ചെയ്‌തെന്നും ഫെയ്‌സ്‌ബുക്‌ പ്രതികരിച്ചു. യുഎസില്‍ ഇതുവരെ 59.32 ശതമാനം പേര്‍മാത്രമാണ് രണ്ട് ഡോസും സ്വീകരിച്ചിട്ടുള്ളത്. 67.9 ശതമാനം പേര്‍ ഒരു ഡോസ് സ്വീകരിച്ചു. ഫലത്തില്‍ വിശ്വാസമില്ലെന്ന്‌ ചൂണ്ടിക്കാട്ടി  യോ​ഗ്യരായ ഒരു വലിയ വിഭാ​ഗം വാക്സിനെടുക്കാതെ മാറിനില്‍ക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here