അമേരിക്കന്‍ വ്യവസായിയും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസ് ബഹിരാകാശത്തേക്ക് പറക്കുന്നത് ഇന്ന്. സഹോദരന്‍ മാര്‍ക്ക് ബെസോസിനൊപ്പമാണ് ജെഫ് ബെസോസ് തന്റെ സ്വപന് യാത്ര തിരിച്ചിരിക്കുന്നത്. ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ബഹിരാകാശ പേടകമായ ‘ന്യൂ ഷെപ്പേര്‍ഡ്’ എന്ന വാഹനമാണ് ഇവരുമായി ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നത്.

ആദ്യമായി ബഹിരാകാശത്തേക്ക് യാത്ര പോകുമ്പോള്‍ ഭയമുണ്ടോ എന്ന് പലരും തന്നോട് ചോദിച്ചിരുന്നുവെന്ന് ജെഫ് ബെസോസ് പറഞ്ഞു. എന്നാല്‍ തനിക്ക് യാതൊരു അസ്വസ്ഥതകളുമില്ല. പകരം വലിയ ജിജ്ഞാസയാണുള്ളതെന്നും പുതിയ യാത്രയില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട് അതൊക്കെ പഠിക്കണം എന്നും ബെസോസ് പ്രതികരിച്ചു.

ചുറ്റുവട്ടമുള്ള എല്ലാ കാഴ്ചകളും കാണാനാകും വിധം വലിയ ചില്ലു ജനാലകള്‍ ഒരുക്കിയാണ് ബഹിരാകാശ പേടകമായ ‘ന്യൂ ഷെപ്പേര്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബെസോസിനും സഹോദരനുമൊപ്പം 82 കാരനായ മുന്‍ പൈലറ്റ് വാലി ഫങ്ക്, 18 കാരനായ ഒലിവിയര്‍ ഡൈമെന്‍ എന്നിവരും യാത്രാ സംഘത്തില്‍ ഉണ്ടാകും. ടെക്സാസിലെ വാന്‍ ഹോണില്‍ നിന്നാണ് ന്യൂ ഷെപ്പേര്‍ഡ് റോക്കറ്റ് വിക്ഷേപിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here