അമേരിക്കന്‍ വ്യവസായിയും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസും സംഘവും ബഹിരാകാശ യാത്ര വിജയകരമായി പൂര്‍ത്തിയാക്കി തിരിച്ചെത്തി. സ്വന്തം കമ്പനിയുടെ ബ്ലൂ ഒറിജിന്‍ റോക്കറ്റിലായിരുന്നു ബെസോസും സഹോദരന്‍ മാര്‍ക് ബെസോസും മറ്റ് രണ്ടുപേരും അടങ്ങുന്ന സംഘം ബഹിരാകാശം തൊട്ട് തിരിച്ചെത്തിയത്.

ടെക്സസിലെ ബാന്‍ ഹോണ്‍ വിക്ഷേപണത്തറയില്‍ നിന്നാണ് ബ്ലൂ ഒറിജിന്‍ കമ്പനിയുടെ ക്രൂ ക്യാപ്സ്യൂളുമായി ബൂസ്റ്റര്‍ റോക്കറ്റ് പറന്നുയര്‍ന്നത്. ഇന്ത്യന്‍ സമയം വൈകുന്നേരം 6.43 നാണ് റോക്കറ്റ് ബഹിരാകാശത്തേയ്ക്ക് കുതിച്ചത്. തുടര്‍ന്ന് ഏഴ് മിനിറ്റും 32 സെക്കന്റും പിന്നിട്ട ശേഷം സംഘം സുരക്ഷിതമായി ഭൂമിയില്‍ തിരികെയെത്തി.

ഏറ്റവും പ്രായം കൂടുതലുള്ള യാത്രക്കാരനും ഏറ്റവും പ്രായം കുറവുള്ള യാത്രക്കാരനും നാല്‍വര്‍ സംഘത്തിലുണ്ടായിരുന്നു എന്നതും പ്രത്യേകതയാണ്. പതിനെട്ടുകാരനായ ഒലിവര്‍ ഡീമനും 83കാരനായ വാലി ഫങ്കുമാണ് സംഘത്തിലുണ്ടായിരുന്നത്. മനുഷ്യന്‍ ചന്ദ്രനില്‍ കാലു കുത്തിയതിന്റെ 52 ാം വാര്‍ഷികത്തിലാണ് ജെഫ് ബെസോസും സംഘവും ബഹിരാകാശം തൊട്ട് തിരിച്ചെത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here