പി പി ചെറിയാന്‍

ന്യുയോര്‍ക്ക്: ഫെഡറല്‍ ജഡ്ജിക്കെതിരെ ശബ്ദ മെയ്ലിലൂടെ വധഭീഷണി മുഴക്കിയ വ്യക്തിക്ക് ജയില്‍ ശിക്ഷ. പ്രസിഡന്റ് ട്രംപിന്റെ നാഷനല്‍ സെക്യൂരിറ്റി അഡൈ്വസര്‍ മൈക്കിള്‍ ഫ്ലിനെതിരെയുള്ള ക്രിമിനല്‍ കേസ് കേള്‍ക്കുന്ന ഫെഡറല്‍ ജഡ്ജിയെ വധിക്കുമെന്ന് ശബ്ദ മെയിലിലൂടെ ഭീഷിണിപ്പെടുത്തിയ ന്യുയോര്‍ക്കില്‍ നിന്നുള്ള ഫ്രാങ്ക് കാപറുഡൊ (53) യ്ക്കാണ് ഫെഡറല്‍ കോടതി 18 മാസം ജയില്‍ ശിക്ഷ വിധിച്ചത്.

മേയ് മാസം ഭുഹലാണ് ജഡ്ജിക്ക് സന്ദേശം ലഭിച്ചത്. എമിറ്റ് സുള്ളവാനാണ് കേസ് കേട്ടു കൊണ്ടിരുന്നത്. ഭീഷണി ജഡ്ജിയുടെ ജീവിതത്തെ സാരമായി ബാധിച്ചുവെന്നും ദൈനംദിന ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നുവെന്നും തന്റെ മക്കള്‍ തന്റെ സുരക്ഷയ്ക്കാവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്നും എമിറ്റ് പറഞ്ഞു.

ഫ്രാങ്കിന്റെ ഭീഷിണി സുള്ളിവാനെ മാത്രമല്ല മറ്റു ഫെഡറല്‍ ജഡ്ജിമാര്‍ക്കും അപകട സൂചന നല്‍കുന്നതാണെന്ന് തിങ്കളാഴ്ചയിലെ വിധി ന്യായത്തില്‍ യുഎസ് ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജി ട്രിവര്‍ മക്കഫേഡന്‍ പറഞ്ഞു. ഫെഡഗന്‍ ജഡ്ജിയുടെ സ്റ്റാഫംഗങ്ങള്‍ക്കും ഈ ഭീഷണി ഭീതിജനകമായിരുന്നുവെന്നും വിധിയില്‍ പറയുന്നു.

ഓറഞ്ച് ജംപ് സ്യൂട്ട് ധരിച്ചു സെന്‍ട്രല്‍ വെര്‍ജിനിയ റീജിയണല്‍ ജയിലില്‍ നിന്നും കോടതിയിലെത്തിയ ഫ്രാങ്ക് കഴിഞ്ഞ വര്‍ഷം തനിക്ക് വലിയൊരു അപകടം സംഭവിച്ചുവെന്നും, മക്കള്‍ തനിക്ക് അടിമയായിരുന്നുവെന്നും ഭീഷിണി അയക്കുന്നതിനു മുമ്പ് മദ്യപിച്ചുരുന്നുവെന്നും കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്ന് ചെയ്ത തെറ്റിനുമാപ്പപേക്ഷിച്ചു. ഇതിനുശേഷമാണ് ജഡ്ജി വിധി പ്രസ്താവിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here