അമേരിക്കന്‍ രാജ്യങ്ങളില്‍ പലയിടത്തും അസഹ്യമായ ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തില്‍ പല ഷോപ്പുകളിലും കാണുന്ന ഒരു ബോര്‍ഡാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. ‘നോ ബ്രാ മണി’ എന്ന ബോര്‍ഡാണ് പല ഷോപ്പുകള്‍ക്ക് മുന്‍പിലും ഉയര്‍ന്നിട്ടുള്ളത്. ഇംഗ്ലണ്ടിലെ മൈക്കല്‍ ഫ്‌ളിന്റെ ഉടമസ്ഥതയിലുള്ള മാട്രസ്സ് മിക്ക് എന്ന സ്ഥാപനത്തിന്റെ മുന്‍പിലാണ് ആദ്യം ഇത്തരമൊരു ബോര്‍ഡ് വന്നത്.

പിന്നീട് പല ഷോപ്പുടമകളും ഈ മാതൃക അനുകരിക്കുകയായിരുന്നു. അസഹ്യമായ ചൂടില്‍ വിയര്‍ത്തുകുളിച്ചാണ് പലരും ഷോപ്പിനകത്ത് വന്നു കയറുന്നത്. സ്ത്രീകളില്‍ പലരും ചിലപ്പോള്‍ കയ്യില്‍ പഴ്‌സോ, ബാഗോ കരുതാറില്ല. പകരം വസ്ത്രത്തിനകത്തോ, ബ്രായ്ക്കകത്തോ ആണ് പണം സൂക്ഷിക്കാറുള്ളത്. സാധനങ്ങള്‍ വാങ്ങിയതിനു ശേഷം ബ്രായ്ക്കകത്ത് നിന്ന് പണം എടുത്തുകൊടുക്കുന്ന രീതിയാണ് പലരും പിന്തുടരുന്നത്.

എന്നാല്‍ ഇത്ര കടുത്ത ചൂടില്‍ ശരീരം വിയര്‍ത്തു കുളിച്ചിരിക്കുന്ന സാഹചര്യത്തില്‍ ദേഹത്ത് വെച്ചിരിക്കുന്ന പണം വാങ്ങാന്‍ ഷോപ്പുടമകള്‍ വിമുഖത കാണിക്കുകയാണ്. കോവിഡ് വ്യാപനം ഇനിയും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിലും മറ്റ് വൈറസുകള്‍ പകര്‍ന്നേക്കാം എന്നുള്ളതും ചൂണ്ടിക്കാട്ടിയാണ് ഷോപ്പുടമകള്‍ ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here