കാലിഫോര്‍ണിയയില്‍ നടന്ന വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഒരു പോലീസ് ഓഫീസറും പ്രതിയെന്ന് സംശയിക്കപ്പെടുന്നയാളും വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി കെര്‍ണല്‍ കൗണ്ടി ഷെരീഫിന്റെ ഓഫിസ് തിങ്കളാഴ്ച രാവിലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നിനാണ് പ്രദേശത്ത് വെടിവയ്പ്പ് നടന്നത്.

വെടിവെപ്പ് നടക്കുന്ന സ്ഥലത്തെത്തിയ സ്പെഷ്യല്‍ വെപണ്‍സ് ആന്റ് ടാക്റ്റിക്സ് (സ്വാറ്റ്) ടീമിന് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഒരു പോലിസുകാരന് ഗുരുതരമായി പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ മരണപ്പെടുകയും ചെയ്യുകയായിരുന്നു. മറ്റൊരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പ് നടന്ന വീട്ടിലെ മൂന്നു പേരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നു പേരും മരണപ്പെടുകയായിരുന്നു.

പോലീസിന്റെ വെടിയേറ്റ് അക്രമിയും കൊല്ലപ്പെട്ടു. ലോസ് ഏഞ്ചലസിന് വടക്ക് പടിഞ്ഞാറ് 240 കിലോമീറ്റര്‍ അകലെയുള്ള സാന്‍ ജോക്വിന്‍ താഴ്വരയിലെ വാസ്‌കോ നഗരത്തിലാണഅ വെടിവെപ്പ് നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here