കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനത്തില്‍ പ്രതികരിച്ച് ന്യൂയോര്‍ക്ക് സിറ്റി ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം കുറയ്ക്കുന്നതിന് സിഡിസി മാസ്‌ക് പുനഃസ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും ആരോഗ്യ അധികൃതരുമായി ചര്‍ച്ച നടത്തി വിശദമായ പഠനത്തിന് ശേഷം തീരുമാനിക്കാം എന്നാണ് ആന്‍ഡ്രൂ കോമോ പ്രതികരിച്ചത്.

അതേസമയം മുന്‍നിര തൊഴിലാളികള്‍ക്കിടയിലെ രോഗപ്രതിരോധം ഏറെ പ്രാധാന്യത്തോടെ കാണുന്നുവെന്ന് വ്യക്തമാക്കിയ കോമോ ന്യൂയോര്‍ക്കിലെ ഗവണ്മെന്റ് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഈ വിഭാഗങ്ങളില്‍ ഉള്ളവര്‍ അനുവദിച്ചിട്ടുള്ള സമയപരിധിയില്‍ തന്നെ വാക്‌സിന്‍ സീരീസ് പൂര്‍ത്തിയാക്കണമെന്നും, കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തണമെന്നും കോമോ മുന്നറിയിപ്പ് നല്‍കി.

അതേസമയം യു.എസില്‍ ഉയര്‍ന്ന കൊവിഡ് രോഗവ്യാപനമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ വാക്‌സിന്‍ എടുത്തവരാണെങ്കിലും വീടിനുള്ളിലും പുറത്തും മാസ്‌ക് ധരിക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ കുത്തിവെപ്പില്‍ രാജ്യം കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here