വാഷിങ്ടൺ: അമേരിക്കയിൽ ഒരു ലക്ഷത്തിലധികം ഗ്രീൻ കാർഡ്‌ നൽകാൻ വൈകുന്നതിൽ ഇന്ത്യയിൽനിന്നുള്ള ഐടി പ്രൊഫഷണലുകൾക്കടക്കം അമർഷം. യുഎസിൽ സ്ഥിരതാമസം അനുവദിക്കുന്ന ഗ്രീൻ കാർഡിന്‌ ലക്ഷക്കണക്കിന്‌ ആളുകളാണ്‌ വർഷങ്ങളായി കാത്തിരിക്കുന്നത്‌.  ഈ വർഷം 2,61,500 ആണ്‌ ക്വോട്ട.

എന്നാൽ, സെപ്‌തംബർ 30ന്‌ മുമ്പായി അനുവദിച്ചില്ലെങ്കിൽ പിന്നീട്‌ നൽകാനാകില്ലെന്ന്‌ ഇന്ത്യയിൽനിന്നുള്ള സന്ദീപ്‌ പവാർ പറഞ്ഞു. യുഎസ്‌ സിറ്റിസൺഷിപ്പ്‌ ആൻഡ്‌ ഇമിഗ്രേഷൻ സർവീസസും (യുഎസ്‌സിഐഎസ്‌)  ബൈഡൻ സർക്കാരും ഇക്കാര്യത്തിൽ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ വർഷം അധികമായി നൽകേണ്ട ഒരു ലക്ഷം ഗ്രീൻ കാർഡ്‌ പാഴാകും. ഇതിനെതിരെ ഇന്ത്യക്കാരും ചൈനക്കാരുമടക്കം 125 പേർ കേസ്‌ നൽകിയിട്ടുണ്ട്‌. ഗ്രീൻ കാർഡ്‌ അപേക്ഷകൾ സാവധാനമാണ്‌ പരിഗണിക്കുന്നതെന്നും ഒരു ലക്ഷത്തോളം കാർഡ്‌ അനുവദിക്കാൻ കഴിയില്ലെന്നുമുള്ള കാര്യം കഴിഞ്ഞ ആഴ്‌ചയാണ്‌ അറിയിക്കുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here