തായ്‌പേയ്: ഈ വര്‍ഷം ലോകത്തിന് 200 കോടി ഡോസ് കോവിഡ് വാക്സിന്‍ സംഭാവന ചെയ്യുമെന്ന് ചൈന. വാക്സിന്‍ സഹകരണത്തിന്‌ ചൈന സംഘടിപ്പിച്ച അന്താരാഷ്‌ട്ര ഫോറത്തിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇക്കാര്യം പറഞ്ഞത്.  ലോകാരോ​ഗ്യ സംഘടനയുടെ കോവാക്സ്   വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാ​ഗമായി ദുർബല രാജ്യങ്ങള്‍ക്ക്  പത്ത് കോടി ഡോളര്‍ സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷം മധ്യത്തോടെ കോവാക്സ് യജ്ഞം വഴി 55 കോടി ഡോസ്  വാക്സിന്‍ സംഭാവന നല്‍കുന്നതിന് ചൈനയുടെ വാക്സിന്‍ നിര്‍മാണ കമ്പനികള്‍ യുഎന്നുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. ആദ്യഘട്ടമായി ഈ മാസം ബം​ഗ്ലാദേശ്, പാകിസ്ഥാന്‍, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നല്‍കുമെന്നും ചൈനീസ് വിദേശമന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങള്‍ക്കായി 77 കോടി ഡോസ് വാക്സിന്‍ ചൈന ഇതിനകം നൽകിയിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here