ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധന്‍ മലങ്കരസഭ ഭാസുരന്‍ പരിശുദ്ധ വട്ടശ്ശേരി ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ 82-ാം ഓര്‍മ്മപെരുന്നാളും അമേരിക്കന്‍ ഭദ്രാസനാദ്ധ്യക്ഷനായിരുന്ന ഡോ.തോമസ് മാര്‍ മക്കാറിയോസ് തിരുമേനിയുടെ എട്ടാം ഓര്‍മ്മപെരുന്നാളും സംയുക്തമായി ആഘോഷിച്ചു.

മലങ്കര സഭയുടെ സ്വതന്ത്രവും, തനിമയും, സഭയില്‍ സത്യവും, നീതി, സമാധാനം എന്നിവ ഊട്ടിയുറപ്പിക്കുന്നതിന് പരിശുദ്ധ വട്ടശ്ശേരി തിരുമേനി വഹിച്ച ത്യാഗങ്ങള്‍ അവിസ്മരണീയമാണ്.
മലങ്കര സഭയുടെ ഭദ്രാസനങ്ങള്‍ മറ്റ് ഭൂഖണ്ഡങ്ങളിലേക്ക് വ്യാപിച്ചപ്പോള്‍ അതിനെ നയിക്കാന്‍ വിശുദ്ധ സഭ നിയോഗിച്ചത് മാര്‍ മക്കാറിയോസിനെയാണ്. 1979 യില്‍ അമേരിക്കന്‍ ഭദ്രാസനം നിലവില്‍ വന്നപ്പോള്‍ അതിന്റെ പ്രഥമ സാരഥിയായും 1973 ല്‍ യൂറോപ്പ്-കാനഡ ഭദ്രാസനം രൂപീകരിച്ചപ്പോഴും അഭിവദ്യ തിരുമേനി അതിന്റെ അധിപനായി സഭ സഭ നിയോഗിച്ചു.

പരിശുദ്ധ വട്ടശ്ശേരി ദീവന്താസ്യോസിന്റെയും ഭാഗ്യസ്മരണനായി മാര്‍ മക്കാറിയോസ് തിരുമേനിയുടെയും സംയുക്ത ഓര്‍മ്മപെരുന്നാള്‍ സൗത്ത് ഭദ്രാസന ആസ്ഥാനമായ ഉര്‍ശ്ലേലം അരമന ചാപ്പലില്‍ ഫെബ്രുവരി 27ന് ശനിയാഴ്ച ഫാ.മാമ്മന്‍ മാത്യു, ഫാ.ജോണ്‍ ഗിവറുഗീസിന്റെയും അരമന മാനേജര്‍ ഫാ.വര്‍ഗീസ് തോമസിന്റെയും കാര്‍മ്മികത്വത്തില്‍ നടന്ന വി.കുര്‍ബ്ബാനയിലും പ്രത്യേക ധൂപപ്രാര്‍ത്ഥനയിലും അനേകം വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കെടുത്തു അനുഗ്രഹം പ്രാപിച്ചു.

പിആര്‍ഓ എല്‍ദോ പീറ്റര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here