ചിക്കാഗോ : ചിക്കാഗോ : സെംപ്റ്റംബർ 24 , 25 26 തീയതികളിൽ അമേരിക്ക കാനഡ യൂറോപ്പ് മിഡിൽ ഈസ്റ്റ് ഇന്ത്യ എന്നി രാജ്യങ്ങളിലുള്ള 56 എന്ന ചീട്ടുകളി മത്സരാർത്ഥികൾ ഏറ്റുമുട്ടുന്ന 22മത് അന്താരാഷ്ട്ര 56 ചീട്ടുകളി മത്സരം ചിക്കാഗോയിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.  ഈ മലയാളി കൂട്ടായ്മയ്ക്ക് ചുക്കാൻ പിടിക്കുന്ന 56 ഇന്റർനാഷണൽ കോർഡിനേറ്റർമാർ മത്സരത്തിന്റ ക്രമീകരണങ്ങൾ വിലയിരുത്തി.  

ലോകം മുഴുവൻ COVID 19ൽ അമർന്നപ്പോൾ , പ്രതിസന്ധികളെ തരണം ചെയ്ത് ഇക്കുറി വലിയ ഒരുക്കങ്ങളാണ് സംഘാടകർ ചെയ്തിരിക്കുന്നത് എന്ന് ചെയര്മാന് മാത്യു ചെരുവിൽ അഭിപ്രായപ്പെട്ടു.   56 ഇന്റർനാഷണൽ കോർഡിനേറ്റർമാരായ രാജൻ മാത്യു , സാം മാത്യു , ജോസഫ് മുല്ലപ്പള്ളി , ബിനോയ് ശംങ്കരത്ത് , സബ് സ്കറിയ എന്നിവരും ചിക്കാഗോയിലെ കുര്യൻ തോട്ടിച്ചിറയുടെ നേതൃത്വത്തിലുള്ള  മത്സര കമ്മറ്റിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.  

നൂറോളം ടീമുകൾ മാറ്റുരക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ആണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്.

ഒന്നാം സമ്മാനം – ജോയി മുണ്ടപ്ലാക്കൽ മെമ്മോറിയൽ ട്രോഫിയും 2501 ഡോളർ ക്യാഷ് അവാർഡും
രണ്ടാം സമ്മാനം – സെന്റ് മേരിസ് പെട്രോളിയം നൽകുന്ന ട്രോഫിയും 1500 ഡോളർ കാഷ് അവാർഡും
മൂന്നാം സമ്മാനം – സിറ്റി വൈഡ് മോർട്ടഗേജ്[Joseph Mullapally]  കമ്പനി നൽകുന്ന ട്രോഫിയും 1200 ക്യാഷ് അവാർഡും
നാലാം സമ്മാനം – ജെയ്‌ബു കുളങ്ങര നൽകുന്ന ട്രോഫിയും 1001 ഡോളർ ക്യാഷ് അവാർഡും ഉണ്ടായിരിക്കും.

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മത്സരങ്ങൾ ചിക്കാഗോയിലെ ക്നാനായ കത്തോലിക്ക സെന്റർ ഹാളിലും , താമസ സൗകര്യം മത്സര വേദിക്കു അടുത്ത് തന്നെ യുള്ള ഹിൽട്ടൺ ഹോട്ടലിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.

അവസാന ദിവസം മത്സര വേദിക്കു കൂടുതൽ ഉണർവ് പകർന്നുകൊണ്ട് റമ്മി മത്സരവും ക്രമീകരിച്ചിട്ടുണ്ട്.
പ്രസ്തുത മത്സരത്തിന് ഒന്നാം സമ്മാനം 1001 ഡോളർ സ്റ്റീഫൻ കിഴക്കേക്കുറ്റ്‌ , രണ്ടാം സമ്മാനം 501 ഡോളർ ചിക്കാഗോ സോഷ്യൽ ക്ലബ് , മൂന്നാം സമ്മാനം – 250 ഡോളർ ജോസഫ് പി മാത്യു [Produdential Advisor] എന്നിവർ സ്പോൺസർ ചെയ്യന്നതാണ്.

ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും ചിക്കാഗോയിൽ എത്തുന്ന എല്ലാ ആളുകൾക്കും ഹൃദ്യമായ സ്വീകരണമാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത് . മത്സരങ്ങൾ സംബന്ധിച്ചുള്ള പൊതുവായ വിവരങ്ങൾക്ക് ജോമോൻ തൊടുകയുമായി ബന്ധപ്പെടേണ്ടതാണ്

കുര്യൻ തോട്ടിച്ചിറ – 773 860 7968
ആൽവിൻ ഷോക്കുർ – 630 274 5423
ജോമോൻ തൊടുകയിൽ – 312 719 3517

https://www.56international.com/ 

LEAVE A REPLY

Please enter your comment!
Please enter your name here