അനിൽ മറ്റത്തികുന്നേൽ

ചിക്കാഗോ:  IPCNA ചിക്കാഗോ ചാപ്റ്ററിന്റെ ആതിഥ്യത്തിൽ നവംബർ 11 മുതൽ 14 വരെ ചിക്കാഗോയിൽ നടത്തപെടുന്ന അന്താരാഷ്‌ട്ര മീഡിയാ  കോൺഫറൻസിന്റെ പ്ലാറ്റിനം സ്പോൺസർ ആയി  മിഡ്‌വെസ്റ്റ് റീജിയണിലെ പ്രമുഖ വ്യവസായിയും, പ്രവാസികളുടെ സ്വന്തം ചാനലായ പ്രവാസി ചാനലിന്റെ ഉടമകളിലൊരാളുമായ ജോയി നേടിയകാലയും സഹധർമ്മിണി ഫിൻസിയും എത്തുന്നു.

മിഡ്‌വെസ്റ്റ് സംസ്ഥാനങ്ങളിലെ ഹോൾസെയിൽ ഗ്യാസ് വിതരണ രംഗത്ത് പ്രമുഖരായ ഗ്യാസ് ഡിപ്പോ ഓയിൽ കമ്പനിയുടെ സ്ഥാപകനും ഉടമസ്ഥനുമാണ്  ജോയി നെടിയകാലായിൽ. ഇന്ധനവിതരണത്തിൽ  ഹോൾസെയിൽ രംഗത്തും റീട്ടെയിൽ രംഗത്തും  ഏറെ അറിയപ്പെടുന്ന ജോയി, ഗ്യാസ് ഡിപ്പോയ്ക്ക് പുറമെ ക്യാപിറ്റൽ ഡിപ്പോ, ചിക്കാഗോ ഡൗൺടൗണിലെ ഹയാത്ത് റീജൻസി ഹോട്ടൽ തുടങ്ങി നിരവധി വ്യവസായ സംരംഭങ്ങളുടെ ഉടമ കൂടിയാണ്.

അമേരിക്കൻ മലയാളികളുടെ സ്വന്തം ചാനൽ എന്ന് വിശേഷിപ്പാക്കാവുന്ന പ്രവാസി ചാനലിന്റെ സംരഭകരിലൊരാളും, മാനേജിങ് പാർട്ണറും അഡ്വൈസറുമായി പ്രവാസി ചാനലിന്റെ നടത്തിപ്പിൽ അദ്ദേഹത്തിന്റെ പ്രാഗൽഭ്യം ചാനലിന്റെ വിജയത്തിൽ വളരെ പങ്കു വഹിച്ചിട്ടുണ്ട്.

വ്യവസായ രംഗത്തിനൊപ്പം  അമേരിക്കയിലും ഇന്ത്യയിലും നിരവധി ജീവകാരുണ്യ പ്രവത്തനങ്ങളിൽ സജീവ പങ്കാളിയായ ജോയി  മലയാളി സംഘടനകൾക്കും മാധ്യമങ്ങൾക്കും സാമ്പത്തികമായ പിന്തുണ നൽകുകയും ചെയ്തിട്ടുണ്ട്.

മലയാളി സമൂഹത്തിലെ വിജയം വരിച്ച വ്യവസായ സംരംഭകരിൽ ഒരാളായ  ജോയി, എന്ത് ജോലിയും തന്റെ സ്ഥാപനങ്ങളിൽ  രാത്രിയെന്നോ പകലെന്നോ ഇല്ലാതെ, ചെയ്യുവാൻ സന്നദ്ധത കാണിക്കുന്ന വ്യക്തിത്വമാണ് എന്ന് അദ്ദേഹത്തെ അറിയാവുന്നവർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.  ദിവസത്തിന്റെ ആരംഭത്തിൽ തന്റെ എല്ലാ സ്റ്റേഷനുകളിൽ മാത്രമല്ല   ഗ്യാസ് വിതരണം ചെയ്യുന്ന മറ്റു സ്റ്റേഷനുകളിൽ കൂടി എത്തുകയും വിവരങ്ങൾ അന്വേഷിക്കുകയും പോരായ്‌മകൾ പരിഹരിക്കാൻ മുന്നിട്ടു നിൽക്കുകയും ചെയ്യുന്നു.  
ജോയി നെടിയകാലായ്ക്ക് നന്ദി അറിയിക്കുന്നതായും  പ്രസ് ക്ലബിന്റെ ആരംഭം മുതൽ എല്ലാ പരിപാടികളിലും ഒരു മടിയും കൂടാതെ സഹകരിച്ചിട്ടുള്ള  അദ്ദേഹത്തെപോലുള്ള  സ്പോൺസേഴ്‌സിന്റെ സാന്നിധ്യം കോൺഫറൻസിന് കരുത്തേകുമെന്നും  IPCNA നാഷണൽ പ്രസിഡണ്ട് ശ്രീ ബിജു കിഴക്കേക്കുറ്റ് അറിയിച്ചു.   ജോയ് നേടിയകാലായുടെ പ്ലാറ്റിനം സ്‌പോൺസർഷിപ്പിൽ വളരെ അധികം സന്തോഷമുണ്ടെന്ന് പ്രവാസി ചാനലിന്റെ മാനേജിങ് പാർട്ണറും, പ്രസ് ക്ലബ് നാഷണൽ സെക്രട്ടറിയുമായ സുനിൽ ട്രൈസ്റ്റാർ പറയുകയുണ്ടായി.

ചിക്കാഗോ ചാപ്റ്ററിന്റെ ആതിഥ്യത്തിൽ നവംബർ 11 മുതൽ 14 വരെ നടക്കുന്ന കോൺഫറൻസ്, ഗ്ലെൻവ്യൂവിലെ റിനയസൻസ് ചിക്കാഗോ ഗ്ലെൻവ്യൂ സ്യൂട്ട്സിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വിവിധ നഗരങ്ങളിൽ നിന്നും മാധ്യമ പ്രവർത്തകരും സംഘടനാ നേതാക്കളും ഒൻപതാമത് കോൺഫ്രൻസിൽ പങ്കെടുക്കും. കൂടാതെ കേരളത്തിൽ നിന്ന് മാധ്യമ രംഗത്തും രാഷ്ട്രീയരംഗത്തും നിന്നുള്ള വിവിധ വിശിഷ്ട വ്യക്തികളും  പങ്കെടുക്കും.

പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ്, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രഷറർ ജീമോൻ ജോർജ്ജ്,  ജോയിന്റ് സെക്രട്ടറി ബിജിലി ജോർജ്ജ്, ജോ. ട്രഷറർ ഷീജോ പൗലോസ്  എന്നിവർ അടങ്ങിയ  എക്സിക്യൂട്ടീവ് കമ്മറ്റിയാണ്    കോൺഫറൻസിന് നേതൃത്വം നൽകുന്നത്.  വർണ്ണശബളവും അർത്ഥ സമ്പുഷ്ടവുമായ ഒരു സമകാലീന മീഡിയ കോൺഫ്രൻസ്, വൈവിധ്യമാർന്ന പരിപാടികളോടെയും വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തോടെയും നടത്തുവാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ട്രെഷറർ ജീമോൻ ജോർജ് അറിയിച്ചു.  

കോൺഫ്രൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 1-773-255-9777), സുനിൽ ട്രൈസ്റ്റാർ (1-917-662-1122), ജീമോൻ ജോർജ്ജ് (1-267-970-4267) website www.indiapressclub.org

LEAVE A REPLY

Please enter your comment!
Please enter your name here