പി പി ചെറിയാന്‍

കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ രണ്ടു ചാവേര്‍ സ്‌ഫോടനത്തില്‍ 13 അമേരിക്കന്‍ സൈനികറുള്‍പ്പെടെ 73 പേരോളം കൊല്ലപ്പെട്ടതായി കാബൂളിന്റെ ചുമതലയുള്ള യു എസ് കമാന്‍ഡര്‍ കെന്നത് മ്കനിസ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. സൈന്യത്തിലെ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റതായും പത്ത് പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

150ലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി താലിബാന്‍ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കാബൂള്‍ വിമാനത്താവളത്തില്‍ അബ്ബെ ഗേറ്റിന് സമീപമാണ് ആദ്യ സ്ഫോടനം നടന്നത്. ഈ സ്ഫോടനത്തിലാണ് കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റത്. ഇതിന് പിന്നാലെ വിമാനത്താവളത്തിന് അടുത്തുള്ള ബാരോണ്‍ ഹോട്ടലിന് സമീപവും ചാവേര്‍ ആക്രമണമുണ്ടായി.

വിമാനത്താവളത്തില്‍ ചാവേര്‍ ബോംബാക്രമണം നടത്തുമെന്ന് ഭീഷണിയുണ്ടായിരുന്നു.രക്ഷപ്പെടാനായി ആയിരക്കണക്കിന് അഫ്ഗാനികള്‍ വിമാനത്താവളത്തിനു ചുറ്റും തിങ്ങിനിറഞ്ഞിരുന്നപ്പോഴാണ് ചാവേര്‍ ഇടക്ക് കയറി പൊട്ടിത്തെറിച്ചത്.അമേരിക്കയും ബ്രിട്ടനും ഇത് സംബന്ധിച്ച മുന്നറിയിപ്പും നല്‍കിയിരുന്നു. ആക്രമണത്തെ താലിബാനും അപലപിച്ചു. ഇത് ‘ഭീകര പ്രവര്‍ത്തനം’ എന്നാണ് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞത്. ‘ഭീകരര്‍ക്ക് താവളമായി അഫ്ഗാനിസ്ഥാനെ ഉപയോഗിക്കാന്‍ അനുവദിക്കില്ല’- അദ്ദേഹം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here