പി പി ചെറിയാന്‍

ഫിലഡല്‍ഫിയ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫിലഡല്‍ഫിയ പ്രൊവിന്‍സ് നവ നേതൃത്വം സംഘടിപ്പിച്ച പ്രഥമ യോഗത്തില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റ് സുധിര്‍ നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, വൈസ് ചെയര്‍മാന്‍ ഫിലിപ്പ് മാരേട്ട് എന്നീ നേതാക്കള്‍ പങ്കെടുത്ത് ഭാരവാഹികള്‍ക്ക് ഊര്‍ജം പകര്‍ന്നു. അതോടൊപ്പം സൗത്ത് ജേഴ്‌സി പ്രൊവിന്‍സ് പ്രസിഡന്റ് അനീഷ് ജയിംസിന്റെ സാന്നിധ്യം അയല്‍ പ്രോവിന്‌സിന്റെ പിന്തുണയും പ്രചോദനവുമായി.

2010 ല്‍ പെന്‍സല്‍വേനിയയില്‍ മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന ഫിലാഡല്‍ഫിയ ആസ്ഥാനമാക്കി തുടങ്ങിയ പ്രൊവിന്‍സ് വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയനോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുകയും 2016 ല്‍ വിപുലമായ റീജിയന്‍ കോണ്‍ഫറന്‍സ് നടത്തുകയും വളരെയധികം സാമൂഹ്യ സേവന പരിപാടികള്‍ക്ക് ഭഗവാക്കാകുകയും ചെയ്തിട്ടുണ്ട്.

മനോഹരമായ അമേരിക്ക റീജിയണല്‍ കോണ്‍ഫെറന്‍സിന് അന്ന് ചുക്കാന്‍ പിടിച്ചവരില്‍ തന്നോടൊപ്പം പ്രധാനികളാണ് സാബു ജോസഫ് സി. പി. എ. (ജനറല്‍ കണ്‍വീനര്‍), ജോര്‍ജ് പനക്കല്‍, പി. സി മാത്യു, ഫിലിപ്പ് മാരേട്ട്, കുരിയന്‍ സഖറിയ, ഷോളി കുമ്പിളിവേലി, എല്‍ദോ പീറ്റര്‍, ജോണ്‍ ഷെറി, രുഗ്മിണി പത്മകുമാര്‍, പിന്റോ കണ്ണമ്പള്ളി, ചാക്കോ കോയിക്കലേത്ത് മുതലായ ഡബ്ല്യൂ. എം. സി. നേതാക്കള്‍ എന്ന് റീജിയന്‍ പ്രസിഡന്റ് സുധീര്‍ നമ്പ്യാര്‍ സ്മരിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഫിലാഡല്‍ഫിയയിലെ ആദ്യകാല പ്രവര്‍ത്തകനും ഇപ്പോഴത്തെ പ്രൊവിന്‍സ് ചെയര്‍മാനുമായ ജോസ് ആറ്റുപുറം മീറ്റ് ആന്‍ഡ് ഗ്രീറ്റ് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കുകയും ആതിഥ്യം അരുളുകയും ചെയ്തു. ഇപ്പോള്‍ ചുമതല ഏറ്റിരിക്കുന്ന കമ്മിറ്റിക്ക് നേതൃത്വം കൊടുക്കുന്നത് തികഞ്ഞ നേതൃത്വ പാടവമുള്ളവരാണെന്നും ലോകം എമ്പാടുമുള്ള മലയാളികളുടെ നെറ്റ്വര്‍ക്ക് ശൃഖലയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതോടൊപ്പം നവ നേതൃത്വം രൂപീകരിക്കുവാന്‍ സഹായിച്ച മുന്‍ ചെയര്‍മാന്‍ സാബു ജോസഫ് സി. പി. എ, മുന്‍ പ്രസിഡന്റ് ജോര്‍ജ് പനക്കല്‍ എന്നിവരോടും മറ്റു ഗ്ലോബല്‍, റീജിയന്‍, പ്രൊവിന്‍സ് നേതാക്കളോടുമുള്ള നന്ദിയും കടപ്പാടും റീജിയന്‍ പ്രസിഡന്റ് സുധിര്‍ നമ്പ്യാര്‍ എടുത്തു പറയുകയുണ്ടായി.

പിന്റോ കണ്ണമ്പള്ളി വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി വിവരിച്ചു. ഒരു സംഘടന എന്നതിലുപരി ഡബ്ല്യൂ. എം. സി. യെ ഒരു ഇന്‌സ്ടിട്യൂഷന്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുവാന്‍ റീജിയന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കയാണ് എന്ന് അദ്ദേഹം പറഞ്ഞു. കേരള ഗവണ്മെന്റ് ഡിവിഷനായ മലയാളം മിഷന്‍ അംഗീകാരത്തോടുകൂടി പുതിയ തലമുറയെ മലയാളം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘ഡബ്ല്യൂ. എം. സി. അക്കാദമി’ തുടങ്ങിയത് ഇന്‌സ്ടിട്യൂഷന്‍ ആക്കി മാറ്റുന്നതിന്റ ഭാഗമാണ് എന്നും പിന്റോ കൂട്ടിച്ചേര്‍ത്തു.

കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് വലിയ കാര്യങ്ങള്‍ സമൂഹത്തിനു നല്‍കുവാന്‍ കഴിയുമെന്നും ഫിലാഡല്‍ഫിയ പ്രൊവിന്‍സ് അമേരിക്ക റീജിയണിലെ ഏറ്റവും നല്ല പ്രൊവിന്‍സായി മാറട്ടെ എന്നും ഫിലിപ്പ് മാരേട്ട് ആശംസിച്ചു. അനീഷ് ജെയിംസും തന്റെയും സൗത്ത് ജേഴ്‌സി പ്രോവിന്‌സിന്റെയും എല്ലാ പിന്തുണയും ഫിലാഡെല്‍ഫിയക്ക് വാഗ്ദാനം ചെയ്തു. ഫിലാഡല്‍ഫിയ പ്രൊവിന്‍സ് പ്രസിഡന്റ് ജോര്‍ജ് നടവയല്‍ തന്റെ ഇതുവരെയുള്ള പ്രവര്‍ത്തന പരിചയം വേള്‍ഡ് മലയാളി കൗണ്‌സിലിനുവേണ്ടി ചെലവഴിക്കുമെന്നും തയ്യാറാക്കിയ പ്രവര്‍ത്തന കലണ്ടര്‍ പ്രകാരം പ്ലാനിങ്ങോടുകൂടി ഒരു ടീമായി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു.

യോഗത്തിന് ആതിഥ്യമരുളിയ ജോസ് ആറ്റുപുറവും ആലിസ് ആറ്റുപുറവും എല്ലാവരെയും ഒരുമിച്ചു ഈ കോവിട് സമയത്തും ലഭിച്ചതില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. കൂടാതെ, പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി സിബിച്ചന്‍ ചെമ്പ്‌ളായില്‍, ട്രഷറര്‍ നൈനാന്‍ മത്തായി മുതലായ മറ്റു ഭാരവാഹികളോടൊപ്പം ഫിലാഡല്‍ഫിയ പ്രൊവിന്‍സിന് റീജിയന്‍ പ്രൊജെക്ടുകളില്‍ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുമെന്നും ജോസ് ആറ്റുപുറം യോഗത്തില്‍ ഉറപ്പു നല്‍കി.

സിബിച്ചന്‍ ചെമ്പ്‌ളായില്‍ (ജനറല്‍ സെ ക്രട്ടറി), നൈനാന്‍ മത്തായി ( ട്രഷറാര്‍), ജോസ് നൈനാന്‍( പി ആര്‍ ഓ), തോമസ് പോള്‍ (വൈസ് ചെയര്‍മാന്‍), റോഷിന്‍ പ്‌ളാമൂട്ടില്‍( വൈസ് പ്രസിഡന്റ്), മാത്യൂ തരകന്‍ (വൈസ് പ്രസിഡന്റ്), ടോം തോമസ് ( ജോയിന്റ് സെ ക്രട്ടറി, തോമസ് കുട്ടി വര്‍ഗീസ് ( ജോയിന്റ് ട്രഷറാര്‍), ജേക്കബ് കോര (കമ്മിറ്റീ മെംബര്‍), ബെന്നീ മാത്യൂ (കമ്മിറ്റീ മെംബര്‍) ആലീസ് ജോസ്, ടീനാ ചെമ്പ്‌ളായില്‍, മിനി നൈനാന്‍, ഗ്‌ളോറി ടോം, ലൈസമ്മ ബെന്നി, ഏലിയാമ്മ പോള്‍, ലീലാ കോര എന്നിവരും കുടുംബാംഗങ്ങളും വിവിധ വിഷയങ്ങളെപ്പറ്റി നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്ത് സമ്മേളനം ധന്യമാക്കി.

അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ശ്രീ ഫിലിപ്പ് തോമസ്, വൈസ് പ്രെസിഡഡന്റുമാരായ എല്‍ദോ പീറ്റര്‍, ജോണ്‍സന്‍ തലച്ചെല്ലൂര്‍, വൈസ് ചെയര്‍ ശ്രീമതി ശാന്താ പിള്ളൈ, ട്രഷറര്‍ സെസില്‍ ചെറിയാന്‍ സി. പി. എ, സന്തോഷ് പുനലൂര്‍, മാത്യൂസ് എബ്രഹാം, ഷാനു രാജന്‍, മേരി ഫിലിപ്പ്, ശോശാമ്മ ആന്‍ഡ്രൂസ്, ഉഷാ ജോര്‍ജ്, ആലീസ് മഞ്ചേരി, ബെഡ്സിലി, റീജിയന്‍ പി. ആര്‍. ഓ. അനില്‍ അഗസ്റ്റിന്‍, സാബു ജോസഫ് സി. പി. എ., ജോര്‍ജ് പനക്കല്‍, ചാക്കോ കോയിക്കലേത്ത്, റോയ് മാത്യു, ജോമോന്‍ ഇടയാടിയില്‍, ഷാജി മത്തായി (ഫിലാഡല്‍ഫിയ), ജെയിംസ് കിഴക്കേടത്ത് (പ്രൊവിന്‍സ് അഡൈ്വസറി ചെയര്‍മാന്‍) എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയിലൂടെ തങ്ങളുടെ ആശംസ സന്ദേശം അറിയിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ നേതാക്കളായ ചെയര്‍മാന്‍ ഡോക്ടര്‍ ഇബ്രാഹിം ഹാജി, ഗ്ലോബല്‍ പ്രസിഡന്റ് ഗോപാല പിള്ള, വൈസ് ചെയര്‍ പേഴ്‌സണ്‍ ഡോക്ടര്‍ വിജയലക്ഷ്മി, അഡ്മിന്‍ വൈസ് പ്രസിഡന്റ് ജോണ്‍ മത്തായി, ജനറല്‍ സെക്രട്ടറി ജോസഫ് ഗ്രിഗറി മേടയില്‍, ട്രഷറര്‍ തോമസ് അറമ്പന്‍കുടി, അസ്സോസിയേറ്റ് സെക്രട്ടറി റോണാ തോമസ് മുതലായവര്‍ അനുമോദനങ്ങള്‍ അറിയിച്ചതായി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് പി. സി. മാത്യു പറഞ്ഞു. ജോര്‍ജ് നടവയല്‍ സ്വാഗതം ആശംസിച്ചു. ല്‍സിബിച്ചന്‍ ചെമ്പ്‌ളായി കൃതജ്ഞതയും പ്രകാശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here