പി പി ചെറിയാന്‍

ഡാളസ്: വേള്‍ഡ് ഹെല്‍ത് ഓര്‍ഗനൈസേഷന്‍ ക്യാന്‍സര്‍ കണ്‍സള്‍ട്ടന്റായി നിയമിതനായ അമേരിക്കയിലെ പ്രമുഖ ഓങ്കോളജിസ്റ്റും ഇന്‍ര്‍നാഷണല്‍ നെറ്റ് വര്‍ക്ക് ഫോര്‍ ക്യാന്‍സര്‍ ട്രീറ്റ്‌മെന്റ് റിസര്‍ച്ച് സംഘടനാ പ്രസിഡന്റും അറിയപ്പെടുന്ന സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത് ടെക്‌സാസ് അംഗവുമായ ഡോ. എംവി പിള്ളയെ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക, നോര്‍ത്ത് ടെക്‌സാസ് ചാപ്റ്റര്‍ സണ്ണി മാളിയേക്കല്‍ അഭിനന്ദിച്ചു.

ലോകാരോഗ്യ സംഘടനയുടെ ചരിത്രത്തില്‍ ഈ സ്ഥാനം അലങ്കരിക്കുന്നതിന് നിയമിതനായ ആദ്യ അമേരിക്കന്‍ മലയാളിയാണ് ഡോ. എംവി പിള്ള എന്ന് മാളിയേക്കല്‍ പറഞ്ഞു. ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന ഡോ പിള്ള റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ റിസര്‍ച്ച് ബോഡി മെമ്പറായും തിരഞ്ഞെടുക്കപ്പെട്ടത് പ്രത്യേകം ശ്ലാഘനീയമാണ്. ഇന്ത്യയിലും പ്രത്യേകിച്ചും കേരളത്തിലും ക്യാന്‍സര്‍ രോഗ ചികിത്സയ്ക്കുള്ള അത്യാധുനിക സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് ലോകാരോഗ്യ സംഘടന ക്യാന്‍സര്‍ കണ്‍സള്‍ട്ടന്റായി നിയമിക്കപ്പെട്ട ഡോ. പിള്ളയ്ക്ക് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

ഡാളസില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള ഡോ പിള്ള ക്യാന്‍സര്‍ രോഗ ഗവേഷണ രംഗത്ത് വന്‍ സംഭവാനകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഒരിക്കലും സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചിട്ടില്ലെന്നും സണ്ണി മാളിയേക്കല്‍ പറഞ്ഞു. എങ്കിലും നിരവധി ഒദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതിനുള്ള ദൗത്യം അദ്ദേഹത്തെ തേടിയെത്തുകയായിരുന്നുവെന്നും സണ്ണി അനുസ്മരിച്ചു. ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നല്‍കുന്നതായും സണ്ണി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here