അഫ്ഗാന്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ തുടരുന്ന ഇരട്ടത്താപ്പ് നയത്തില്‍ പ്രതിഷേധമറിയിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍. താലിബാനുമായി പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന ഇടപാടുകള്‍ അനുസരിച്ചാവും ഇനി അമേരിക്കയ്ക്ക് പാക്കിസ്ഥാനോടുള്ള സമീപനമെന്ന് ബ്ലിങ്കണ്‍ പറഞ്ഞു. യുഎസ് കോണ്‍ഗ്രസിന്റെ ഹിയറിങ്ങിലാണ് ബ്ലിങ്കണ്‍ ബൈഡന്‍ ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ചില കാര്യങ്ങളില്‍ സഹകരിക്കുകയും എന്നാല്‍ മറ്റ് ചിലഘട്ടങ്ങളില്‍ വിരുദ്ധ താല്‍പര്യങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് പാക്കിസ്ഥാന്‍ സ്വീകരിക്കുന്നത്. ഇത് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. അഫ്ഗാനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രണ്ട് ദശാബ്ദത്തിലധികമായി പാക്കിസ്ഥാന്‍ ഈയൊരു നിലപാടാണ് സ്വീകരിക്കുന്നത്. ഇതിനെതിരെയാണ് ബ്ലിങ്കണ്‍ പ്രതിഷേധമറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here