ജോയിച്ചന്‍ പുതുക്കുളം
 
കൊളംബസ്, ഒഹായോ: സെന്റ്‌  മേരീസ് സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ  ജനന തിരുനാള്‍  ഭക്തിനിര്‍ഭരമായി ആഘോഷിച്ചു . 2021 സെപ്റ്റംബര്‍ 26 നു തിരുനാള്‍ പ്രദക്ഷിണത്തോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ചിക്കാഗോ സെയിൻറ് തോമസ് സീറോ മലബാർ രൂപതയുടെ സഹായ മെത്രാനായ മാർ ജോയ് ആലപ്പാട്ട്  മുഖ്യ  കാര്‍മികനായും, പ്രീസ്റ്റ് – ഇൻ – ചാർജ് റവ. ഫാ. നിബി കണ്ണായി, റവ. ഫാ.എബി തമ്പി, റവ. ഫാ. ബേബി ഷെപ്പേർഡ് സഹകാർമീകരായും തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു.
 
ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തിയത് 32 പ്രസുദേന്തിമാരായിരുന്നു.കൺവീനറുമാരായ ജോസഫ് സെബാസ്റ്റ്യനും പ്രദീപ് ഗബ്രിയേലും ട്രസ്റ്റീമാരായ മനോജ് അന്തോണിയോടും ഷിനോ മാച്ചുവീട്ടിൽ ആൻ്റണിയോടും കൂടെ ചേർന്നാണ് പരിപാടികൾക്ക് നേതൃത്വം കൊടുത്തത് .നിലവിലുള്ള കോവിഡ് – 19 മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് എല്ലാ കാര്യങ്ങളും  ക്രമീകരിച്ചത്.
 
തുടർന്ന് ആഘോഷപൂര്‍വ്വമായ പൊതുസമ്മേളനവും മിഷന്‍ അംഗങ്ങളുടെ കലാസാംസ്കാരിക പരിപാടികളും ഊട്ടുനേർച്ചയും സംഘടിപ്പിച്ചു. പൊതുസമ്മേളനത്തിൽ വച്ച് മാർ ജോയ് ആലപ്പാട്ടിൻ്റെ പിറന്നാളും മെത്രാഭിഷേക വാർഷികവും ആഘോഷിച്ചു. ഒപ്പം റവ. ഫാ. നിബി കണ്ണായി രചിച്ച “സ്പിരിച്വൽ വെൽ – ബീയിങ് ആൻഡ് ആൽക്കഹോൾ യൂസ് എമംഗ് കോളേജ് സ്റ്റുഡൻറ്സ് ” എന്ന പുസ്‌തകത്തിൻ്റെ പ്രകാശനവും ബിഷപ്പ് നിർവഹിച്ചു. മെൽബൺ സീറോ മലബാർ എപ്പാർക്കി യൂത്ത് അപോസ്റ്റലേറ്റ് സംഘടിപ്പിച്ച ഇൻറ്റർനാഷണൽ ബൈബിൾ ക്വിസിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഡൈജി ജിൻസൺ -നെ വേദിയിൽ ആദരിക്കുകയും ഉണ്ടായി.
 
കഴിഞ്ഞ വർഷം നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും നസ്രാണി ഒളിംപിക്‌സ് എന്ന പേരിൽ നടത്തിയ വാർഷിക പിക്‌നിക്കിൽ വിജയികളായ “ടീം കിടിലംസ്ൻ്റെ” ക്യാപ്റ്റനായ ഷിംഷ മനോജിനും മാർ ജോയ് ആലപ്പാട്ട്‌ സമ്മാനങ്ങൾ വിതരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here