പി പി ചെറിയാന്‍

മേരിലാന്റ്: കോവിഡ് 19 വാക്സിന്‍ വിഷമാണെന്നും അതു ആളുകളെ കൊല്ലുന്നുവെന്നും ആരോപിച്ചു സഹോദരനായ ഫാര്‍മസിസ്റ്റ്, ഫാര്‍മസിസ്റ്റിന്റെ ഭാര്യാ പ്രായം ചെന്ന കുടുംബത്തിലെ മറ്റൊരു അംഗം എന്നീ മൂന്നുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതിക്കെതിരായ ചാര്‍ജ് ഷീറ്റ് ഒകോടബര്‍ ആറ് ബുധനാഴ്ച മേരിലാന്റ് ഡിസ്ട്രിക്ററ് കോടതിയില്‍ സമര്‍പ്പിച്ചു.

ഫാര്‍മസിസ്റ്റ് ബ്രയാന്‍ റോബിനെറ്റ 58, ഭാര്യ കെല്ലിസു റോബിനെറ്റെ(57), 83 വയസ്സുള്ള മറ്റൊരു കുടുംബാംഗം എന്നിവരെ ജഫ്രി അലന്‍ ബണ്‍ഹാം(46) ആണ് വെടിവെച്ചു കൊലപ്പെടുത്തിയത്. റബെക്ക റെയ്നോള്‍സാണ് കൊല്ലപ്പെട്ട കുടുംബാഗം. ഫാര്‍മസിസ്റ്റിന്റേയും ഭാര്യയുടെയും മൃതദേഹം കെര്‍ഗര്‍ റോഡിലുള്ള അവരുടെ വസതിയിലും, 83 വയസ്സുകാരന്റെ കാല്‍മൈല്‍ ദൂരത്തിലുമാണ് കണ്ടത്.

സെപ്റ്റംബര്‍ 30ന് നടന്ന സംഭവത്തെകുറിച്ചു ജഫ്രി തന്റെ മാതാവിനോട് പറഞ്ഞിരുന്നു. സഹോദരന്‍ ഫാര്‍മസിസ്റ്റ് എന്ന നിലയില്‍ മറ്റുള്ളവര്‍ക്കു നല്‍കുന്ന കോവിഡ് വാക്സിന്‍ കൂടുതല്‍ ആളുകളെ കൊലപ്പെടുത്തുമെന്നും, അതു മാരകവിഷമാണെന്നും പറഞ്ഞ് ബ്രയാനും ജഫ്രിയും തമ്മില്‍ തര്‍ക്കം ഉണ്ടാതായും അതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നും മാതാവ് പറഞ്ഞു.

സംഭവത്തിനുശേഷം അവിടെ നിന്നും രക്ഷപ്പെട്ട പ്രതിയെ ഒക്ടോബര്‍ 1നാണ് വെസ്റ്റ് വെര്‍ജിനിയായില്‍ വെച്ചു അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ രണ്ടു ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍, രണ്ട് സെക്കന്റ് ഡിഗ്രി മര്‍ഡര്‍, ഹാന്റ് ഗണ്‍ ചാര്‍ജ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇയാളെ നവംബര്‍ 5ന് വീണ്ടും കോടതിയില്‍ ഹാജരാക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here