വിവാഹദിവസം ഓഡിറ്റോറിയത്തില്‍ വെച്ച് വീണ് കയ്യൊടിഞ്ഞതിനെത്തുടര്‍ന്ന് ഓഡിറ്റോറിയം ഉടമയ്‌ക്കെതിരെ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കി യുവതി. യുകെയിലെ കാര ഡോനോവന്‍ എന്ന യുവതിയാണ് വ്യത്യസ്ഥമായൊരു പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹ ദിവസം ഓഡിറ്റോറിയം ഹാളിലെ വിവാഹ വേദിയിലാണ് കാര വീണത്.

തറയില്‍ വെള്ളം കെട്ടി നിന്നതാണ് യുവതി വീഴാന്‍ കാരണമായത്. വീഴ്ചയില്‍ യുവതിയുടെ കൈമുട്ട് ഒടിഞ്ഞു. പിന്നീട് ചികിത്സ നടത്തിയെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒടിഞ്ഞ കൈമുട്ട് ശരിയായില്ല. യുവതിക്ക് ജോലിയില്‍ പ്രവേശിക്കാനോ, സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനോ സാധിച്ചില്ല. ഇതേത്തുടര്‍ന്നാണ് ഓഡിറ്റോറിയം അധികൃതരുടെ ശ്രദ്ധക്കുറവാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി യുവതി പരാതി നല്‍കിയത്.

ഒന്നരക്കോടി രൂപയാണ് ഓഡിറ്റോറിയം ഉടമകളോട് നഷ്ടപരിഹാരം നല്‍കാനായി യുവതിയും കുടുംബവും ആവശ്യപ്പെട്ടിരിക്കുന്നത്.യുവതിക്ക് പിന്തുണയുമായി നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here