പി പി ചെറിയാന്‍

ലോസ് ആഞ്ചലസ്: ജൂണ്‍ 28 ന് കാണാതായ മുപ്പതു വയസ്സുള്ള ലോറന്‍ ചൊയെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിനിടയില്‍ തിരിച്ചറിയാനാവാത്തവിധം അഴുകിയ മൃതശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സാന്‍ ബര്‍ണാര്‍ഡിനോ കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്റ് ഞായറാഴ്ച പുറത്തിറക്കിയ പത്രറിപ്പോര്‍ട്ടില്‍ പറയുന്നു. ക്രോസ് കണ്‍ട്രി ട്രിപ്പിന് ന്യു ജേഴ്‌സിയില്‍ നിന്നും കൂട്ടുകാരുമായി പുറപ്പെട്ടതായിരുന്നു യുവതി.

യൂക്കോ വാലിയില്‍ ആളൊഴിഞ്ഞ മരുഭൂമിയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ഇത് കാണാതായ ലോറന്റെതാണോ എന്ന വ്യക്തമല്ലെന്നും തിരിച്ചറിയലിന് ആഴ്ചകള്‍ വേണ്ടി വരുമെന്നും അധികൃതര്‍ പറഞ്ഞു. ലോറന്റെ കുടുംബാംഗങ്ങള്‍ ദുഃഖകരമായ വാര്‍ത്തയാണ് പ്രതീക്ഷിക്കുന്നതെന്നും നീണ്ടു നിന്ന അന്വേഷണം അവസാനിപ്പിച്ചതായും പറയുന്നു. ലോറന്‍ നല്ലൊരു ഗായികയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.

ന്യു ജേഴ്‌സിയില്‍ നിന്നുള്ള ലോറനും സുഹൃത്തുക്കളും മുന്‍ ബോയ്ഫ്രണ്ടും ജോഷ്വ ട്രി നാഷണല്‍ പാര്‍ക്കില്‍ നിന്നും 12 മൈല്‍ ദൂരെയുള്ള യുക്കോ വാലിയിലാണ് താമസിച്ചിരുന്നത്. ജൂണ്‍ 28 ന് ഇവര്‍ തനിയെ വീട്ടില്‍ നിന്നും ഇറങ്ങി പോയെന്നും സ്വകാര്യ വസ്തുക്കള്‍ ഒന്നും കൂടെ കൊണ്ട് പോയിരുന്നില്ലെന്നും മുന്‍ ബോയ് ഫ്രണ്ട് പറഞ്ഞു. ലോറന്‍ ഈയ്യിടെയായി വളരെ നിരാശയിലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

ലോറന്‍ അപ്രത്യക്ഷമായി മൂന്നു മണിക്കൂറിനുള്ളില്‍ വിവരം പോലീസില്‍ അറിയിച്ചിരുന്നു. ഇവരെ കണ്ടെത്തുന്നതിനുള്ള ഊര്‍ജ്ജിത ശ്രമത്തിലായിരുന്നു പോലീസ് . ഇവരുടെ മരണകാരണം കണ്ടെത്തുന്നതിന് ദിവസങ്ങളോളം വേണ്ടി വരുമെന്നും ഈ കേസില്‍ ഇത് വരെ ആരെയും സംശയിക്കുകയോ അറസ്റ്റോ ഉണ്ടായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here