അമേരിക്കയിലെ അല്‍ബാമയിലെ ലാഡ്-പീബിള്‍സ് സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ക്ക് ഗുരുതര പരുക്ക്. ിഗര്‍-വില്ല്യംസണ്‍ ക്ലബ്ബുകളുടെ മത്സരം തീരാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കവെ കാണികളായുണ്ടായിരുന്ന രണ്ടുപേര്‍ വെടിവെക്കുകയായിരുന്നു. വെടിവെപ്പില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വെടിയേറ്റവരില്‍ രണ്ട് പേര്‍ കുട്ടികളാണെന്നാണ് വിവരം.

ഇന്നലെ രാത്രി പത്തുമണിക്കാണ് മത്സരത്തിനിടെ വെടിവെപ്പുണ്ടായത്. ഏഴുതവണ വെടിയൊച്ച കേട്ടതായാണ് കാണികള്‍ പറയുന്നത്. വെടിയൊച്ച കേട്ട് പരിഭ്രാന്തരായ ആളുകള്‍ രക്ഷപ്പെടാനായി പരക്കം പായുന്നതിനിടെ നിരവധി പേര്‍ നിലത്ത് വീഴുകയും പരുക്കേല്‍ക്കുകയും ചെയ്തതായി അല്‍ബാമ പോലീസ് മേധാവി അറിയിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here