ന്യൂറൊഷല്‍ : വെസ്റ്റ് ചെസ്റ്റര്‍  മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റര്‍  വിഷു ആഘോഷങ്ങളും സംയുക്തമായി വൈറ്റ്‌പ്ലൈന്‍സിലുള്ള കോണ്‍ഗ്രഗേഷന്‍ കോള്‍ അമി ഓടിറ്റോറിയത്തില്‍ (252 Soundview Avenue, White Plains, NY 10606)) ഏപ്രില്‍ 30 ന്  , ശനിയാഴിച്ച  വൈകിട്ട് 6 മണിമുതല്‍ 10 മണിവരെ നടത്തപ്പെടും.
അമേരിക്കയിലെ സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹ്യ തലത്തില്‍  വലുതും, ആദ്യകാല മലയാളി സംഘടനകളില്‍  ഒന്നുമായ വെസ്റ്റ് ചെസ്റ്റര്‍  മലയാളി അസോസിയേഷന്റെ ഫാമിലി നൈറ്റ് പുതുമയാര്‍ന്ന പരിപാടികളാലും, കേരളത്തനിമയാര്‍ന്ന ഭക്ഷണത്താലും എന്നും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കേരളീയ സംസ്‌കാരവും, കലകളും, മലയാള ഭാഷയും പുത്തന്‍  തലമുറയിലേക്ക് പകര്‍ന്ന്  കൊടുക്കുക എന്നതാണ് അസോസിയേഷന്‍ ലക്ഷ്യം.
കെ.ജെ ഗ്രിഗറിയുടെയും, രത്‌നമ്മ രാജന്റെയും നേതൃത്വത്തില്‍ ഒരുക്കുന്ന വിഷുക്കണിയും, വെസ്റ്റ് ചെസ്റ്റര്‍ നിവാസികളായ കലാകാരന്മാരുടെയും, കലാകാരികളുടെയും കലാപരിപാടികളും ഉണ്ടായിരിക്കും. കഴീഞ്ഞ വര്‍ഷങ്ങളിലെ  കുടുംബസംഗമങ്ങളില്‍ഉണ്ടായ  ആളുകളുടെ ബാഹുല്യം നിമിത്തം ഈ  വര്‍ഷം ആയിരത്തില്‍ പരം ആളുകള്‍ക് ഇരിക്കവുന്ന  ഓടിറ്റോറിയീ ആണ് സജമാക്കിയിരിക്കുന്നത്.
നാഗരിക ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളിലും പാശ്ചാത്യ സംസ്‌കാരത്തിന്റെ പുറംപൂച്ചിലും പിന്നിട്ടു പോന്ന ലാളിത്വവും പവിത്രതയും നിറഞ്ഞ ഗ്രാമീണ ജീവിതം വിസ്മൃതമാകാതിരിക്കാന്‍, പ്രവാസികളുടെ ജീവിത പാശ്ചാത്തലം ആധാരം ആക്കിയുള്ള  കലാരൂപങ്ങളുംഅവതരിപ്പിക്കുന്നതാണ്.  ഏതു സാഹചര്യത്തില്‍  ജീവിച്ചാലും സ്വന്തം സംസ്‌കാരത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍  ശ്രമിക്കുന്നവരാണ്  പ്രവാസികളായ മലയാളികള്‍.
ഈ ഫാമിലി നൈറ്റ് വിജയപ്രദമാക്കുവാന്‍  വെസ്റ്റ്‌ചെസ്റ്റര്‍, ന്യൂയോര്‍ക്ക്  നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍  അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ശ്രീകുമാര്‍  ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറന്‍സണ്‍  തോമസ്, ട്രഷറര്‍  കെ.കെ. ജോണ്‍സണ്‍, ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എം  വി ചാക്കോ, ഫാമിലി നൈറ്റ് കോഓര്‍ഡിനേറ്റര്‍  ജോയി ഇട്ടന്‍  എന്നിവര്‍  അറിയിച്ചു.
getPhoto.php

LEAVE A REPLY

Please enter your comment!
Please enter your name here