പത്തൊമ്പത്കാരിയെ കൊലപ്പെടുത്തിയ കേസില്‍ കാമുകനും സുഹൃത്തായ യുവതിയും അറസ്റ്റില്‍. ലീലാനി ബ്യൂചാമ്പ് എന്ന പത്തൊമ്പത്കാരിയെയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഒരു ഹാലോവീന്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങിയ പെണ്‍കുട്ടിയെ പിന്നീട് മോണ്ടെറി കൗണ്ടിയില്‍ നിന്ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ ട്രാവിസ് എയര്‍ഫോഴ്‌സ് ബേസ് എയര്‍മാന്‍ ജുവാന്‍ പരാ-പെരാള്‍ട്ട എന്ന് ഇരുപത്കാരന്റെ വീട്ടില്‍ വെച്ചാണ് ബ്യൂചാമ്പ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി.

കൊല്ലപ്പെട്ട ബ്യൂചാമ്പിന്റെ സ്‌നേഹിതനാണ് ജുവാന്‍. ജുവാന്റെ മറ്റൊരു സ്‌നേഹിതയായ 21കാരി ജെസീക്ക ക്വിന്റാനില്ലയാണ് ബ്യൂചാമ്പിനെ വെടിവെച്ചത് കൊന്നതെന്ന് പോലീസ് പറഞ്ഞു. ജുവാനുമായി ഡേറ്റിംഗ് നടത്തുന്ന വ്യക്തിയാണ് ജെസീക്ക. ഇത് മൂന്നുപേരും തമ്മിലുണ്ടായ പ്രണയവുമായി ബന്ധപ്പെട്ടുണ്ടായ കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു.

കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്. രണ്ടു പെണ്‍കുട്ടികളും ജുവാനെ പ്രണയിച്ചു. ഇരുവരും ഒന്നിച്ച് ജുവാന്റെ വീട്ടിലെത്തിയപ്പോഴുള്ള പ്രശ്‌നങ്ങളാകാം കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു. ക്വിന്റാനയ്ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകത്തിന് സഹായിച്ചുവെന്ന സംശകരമായ സാഹചര്യത്തെത്തുടര്‍ന്ന് ജെസീക്കയുടെ സഹോദരന്‍ 27 കാരനായ സഹോദരന്‍ മാര്‍ക്കോ ക്വിന്റാനില്ലയ്ക്കുമെതിരെ കേസെടുത്തു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here