പി പി ചെറിയാന്‍

ഇന്ത്യാനപൊലീസ്: ഇന്ത്യന്‍ അമേരിക്കന്‍ ഡാന്‍സര്‍ അപര്‍ണ്ണ സതീശന് നാഷണല്‍ നാട്യ ശിരോമണി അവാര്‍ഡ് ലഭിച്ചു. ഇന്ത്യ ഫെസ്റ്റിവല്‍ യു.എസ്.എയുടെ പന്ത്രണ്ടാമത് ആഘോഷപരിപാടികളില്‍ വച്ചാണ് പുരസ്‌കാരദാന ചടങ്ങ് നടന്നത്. ഇന്ത്യ ഫെസ്റ്റിവല്‍ യു.എസ്.എ സ്ഥാനപകനും ഡയറക്ടറുമായ ഭരത് കുമാറില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കഥകളി, ഓട്ടന്‍തുള്ളല്‍, കേരള നടനം തുടങ്ങിയ കലകളില്‍ ആദ്യ സ്ഥാനം ലഭിച്ചിട്ടുള്ള അപര്‍ണ്ണ വിവിധ രാജ്യങ്ങളില്‍ തന്റെ കലാവൈഭവം പ്രകടിപ്പിച്ചിട്ടുണ്ട്. ‘ട്രാന്‍സ്ഫറിംഗ് ലൈഫ് ത്രൂ ഡാന്‍സ്’ (ഡാന്‍സിലൂടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുക) എന്ന പരിപാടിയുടെ ഭാഗമായി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ളതിനും, നാട്യകലകളെ പ്രോത്സാഹിപ്പിക്കുന്നതിനും, ഡാന്‍സിനെക്കുറിച്ച് അവബോധം വളര്‍ത്തുന്നിനും നടത്തിയ പരിശ്രമങ്ങളെ പരിഗണിച്ചാണ് ഇവര്‍ക്ക് അവാര്‍ഡ് നല്‍കിയിരിക്കുന്നത്.

25 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. നിരവധി അവാര്‍ഡുകളും ഇവരെ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ സ്ഥാപിതമായ സംയോഗ ഫൗണ്ടേഷനുമായി സഹകരിച്ച് തന്റെ പിതാവ് ജി. സതീശന്റെ സ്മരണാര്‍ത്ഥം നിരവധി ഫണ്ട് റൈസിംഗ് പരിപാടികളും അപര്‍ണ്ണ നടത്തിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here