അന്ധകാരം നീക്കി പ്രകാശം പരക്കുമ്പോള്‍ അവിടെ ജ്ഞാനവും അറിവും സത്യവുമാണ് ജ്വലിക്കുന്നതെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ലോകത്ത് ദീപാവലിയാഘോഷിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റിലാണ് ബൈഡന്‍ ഇങ്ങനെ കുറിച്ചത്. ഭിന്നതയില്‍ നിന്നും ഐക്യമുണ്ടാകുന്നുവെന്നും നിരാശയില്‍ നിന്നും പ്രതീക്ഷയുണ്ടാകുന്നുവെന്നും ബൈഡന്‍ ട്വീറ്റ് ചെയ്തു.

ഭാര്യയ്‌ക്കൊപ്പം ദീപങ്ങള്‍ തെളിക്കുന്ന ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു. അമേരിക്കയില്‍ ദീപാവലിയാഘോഷിക്കുന്ന എല്ലാ ഹിന്ദു, സിഖ്, ജൈന, ബുദ്ധ മത വിശ്വാസികള്‍ക്കും ദീപാവലി ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ളവര്‍ക്കും ആശംസകള്‍ നേരുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്വിറ്ററിലൂടെ അറിയിച്ചു.


May the light of Diwali remind us that from darkness there is knowledge, wisdom, and truth. From division, unity. From despair, hope.

To Hindus, Sikhs, Jains, and Buddhists celebrating in America and around the world – from the People’s House to yours, happy Diwali. pic.twitter.com/1ubBePGB4f

– President Biden (@POTUS) November 4, 2021

LEAVE A REPLY

Please enter your comment!
Please enter your name here