കുറ്റവാളിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ ഇന്ത്യന്‍-അമേരിക്കന്‍ പോലീസ് ഓഫീസര്‍ പരംഹസ് ദേശായി ഗുരുതരാവസ്ഥയില്‍. കുറ്റവാളിയായ വ്യക്തിയെ അറസ്റ്റ് ചെയ്യാനായി ഓഫീസര്‍ ശ്രമിക്കുന്നതിനിടെ കുതറി മാറിയ പ്രതി തോക്കെടുത്ത് പോലീസ് ഓഫീസറെ വെടി വെക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ദേശായി ചികിത്സയിലാണ്.

പോലീസ് ഓഫീസറെ വെടിവെച്ച ശേഷം പ്രതി ഒരു കാറില്‍ കയറി രക്ഷപ്പെട്ടു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 25000 ഡോളര്‍ പ്രതിഫലം നല്‍കുമെന്ന് പോലീസ് അറിയിച്ചു. പ്രതിയെക്കുറിച്ച് പോലീസിന് വിവരം നല്‍കുന്നവര്‍ക്ക് 5000 ഡോളര്‍ നല്‍കുമെന്ന് ബാസ്‌ക്കറ്റ് ബോള്‍ താരം ഷാക്കിലും പറഞ്ഞിട്ടുണ്ട്.

വിവാഹിതനായ പരംഹംസ് ദേശായിക്ക് രണ്ട് കുട്ടികളുണ്ട്. ജോര്‍ദ്ദാന്‍ ജാക്‌സണ്‍ എന്നയാളാണ് ദേശായിയെ വെടിവെച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here