നോര്ത്ത് അമേരിക്കയിലെ ഇന്ത്യന്‍ നാഷണല്‍ ഓവര്‌സീസ് കൊണ്‌ഗ്രെസ്സ് കേരള ചാപ്റ്റര്‍ (ഓ ഐ സി സി ) ഭാരവാഹികളായി തോമസ്­ റ്റി ഉമ്മന്‍ (ചെയര്‍മാന്‍), ആര്‍ . ജയചന്ദ്രന്‍ (പ്രസിഡണ്ട്­ ), യു എ നസീര്‍ (ജനറല്‍ സെക്രട്ടറി), സന്തോഷ്­ നായര്‍ (ജനറല്‍ സെക്രട്ടറി), തോമസ്­ മാത്യൂ ( വൈസ് ചെയര്‍ മാന്‍) എന്നിവരടങ്ങിയ വിപുലമായ ദേശീയ സമിതി രൂപീകരിച്ചതായി ഇന്ത്യന്‍ നാഷണല്‍ ഓവര്‌സീസ് കോണ്‍ഗ്രസ്­ യു എസ് എ, ജനറല്‍ സെക്രട്ടറി ഹര്‍ബജന്‍ സിംഗ് പ്രസ്താവിച്ചു. പുതിയ കേരളാ ചാപ്റ്ററിന്റെ ദേശീയ സമിതിക്കു 2016, മാര്ച് 1 മുതല്‍ ഐ എന്‍ ഓ സി നാഷണല്‍ കമ്മിറ്റീ അംഗീകാരം നല്കിയതായി അദ്ദേഹം അറിയിച്ചു.

2001 മുതല്‍ നോര്‍ത്ത് അമേരിക്കയില്‍ സജീവമായി പ്രവര്ത്തിക്കുന്ന ഐ എന്‍ ഓ സി, യു എസ് എ യുടെ കേരളാ ചാപ്റ്റര്‍ എ ഐ സി സി യുമായും കെ പി സി സിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതോടൊപ്പം കേരള ഘടകമെന്ന നിലയില്‍ ഓ ഐ സി സി (ഓവര്‌സീസ് ഇന്ത്യന്‍ കള്‍ച്ച റല്‍ കോണ്ഗ്രസ്സ് ) യുമായി ബന്ധപ്പെട്ടാണ് പ്രവര്ത്തിക്കുന്നത്. അമേരിക്കയിലെ കേരളീയ പ്രവാസി സമൂഹത്തിന്റെ കരുത്തുറ്റ നേതൃത്വമാണ് കേരള ഘടകത്തിനുള്ള തെന്നു ഐ എന്‍ ഓ സി നാഷണല്‍ ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം,അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച സന്ദേശത്തില്‍ പ്രസ്താവിച്ചു. കേരള ഘടകത്തിന്റെ നവ നേതൃത്വത്തില്‍ പ്രവാസി സമൂഹത്തിലെ കരുത്തു തെളിയിച്ച കര്‍മ്മ നിരതരായ നേതാക്കളാണ് നിറഞ്ഞു നില്ക്കുന്നതെന്ന് അഭിമാനത്തോടെ പറയുവാന്‍ സാധിക്കുമെന്നു ജോര്‍ജ് എബ്രഹാം വ്യക്തമാക്കി.

സ്വാതന്ത്ര്യം, ജനാധിപത്യം, സാമൂഹ്യനീതി എന്നീ മഹത്തായ കോണ്‍ഗ്രസ്­ ദര്‍ശനത്തിലൂടെ രൂപം കൊണ്ട ഐ എന്‍ ഓ സി, യു എസ് എ ഇന്ന് പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും യഥാ സമയം അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്തിനും മാതൃ രാജ്യവുമായുള്ള ഉറ്റ ബന്ധം പുലര്ത്തുന്നത്തിനും പര്യാപ്തമായ ശക്തമായ പ്രസ്ഥാനമായി വളരുകയാണ്. ദേശീയ തലത്തില്‍ അടുത്ത കാലത്തായി കണ്ടുവരുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടുവാന്‍ ഐ എന്‍ ഓ സി കേരള (ഓ ഐ സി സി) ക്ക് കഴിയുമെന്നു നേതാക്കള്‍ അഭിപ്രായപ്പെട്ടു.

കേരളാ ചാപ്റ്ററിന്റെ നേതാക്കള്‍ ദീര്ഘകാലത്തെ പൊതുരംഗത്തെ തങ്ങളുടെ പ്രവര്ത്തന മികവു കൊണ്ട് സമൂഹത്തില്‍ വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖരാണെന്നു ഐ എന്‍ ഓ സി, യു എസ് എ യുടെ നാഷണല്‍ പ്രസിഡന്റ്­ മോഹിന്ദര്‍ സിംഗ് ഗില്‍സിയാന്‍, വൈസ് ചെയര്‍മാന്‍ സാക്ക് തോമസ്­, നാഷണല്‍ ട്രഷറാര്‍ ജോസ് ചാരുംമൂട് എന്നിവര് വ്യക്തമാക്കി.

തോമസ്­ റ്റി ഉമ്മന്‍, (ചെയര്‍മാന്‍); ജയചന്ദ്രന്‍ രാമകൃഷ്ണന്‍, (പ്രസിഡന്റ്­), തോമസ്­ മാത്യു , (വൈസ് ചെയര്‍മാന്‍), യു എ നസീര്‍,(ജനറല്‍ സെക്രട്ടറി)തുടങ്ങിയ പ്രമുഖ പ്രവാസി നേതാക്കളാണ് 2001 മുതല്‍ നോര്ത്ത് അമേരിക്കയിലെ ഇന്ത്യന്‍ നാഷണല്‍ ഓവര്‌സീസ് കോണ്‍ഗ്രസിന്റെ കേരളാ ഘടകത്തിന് ശക്തി പകര്‍ന്നതെന്ന് അവര്‍ പ്രസ്താവിച്ചു.

കേരളാ ഘടകവുമായി ചേര്‍ന്ന് പ്രവര്ത്തിക്കുവാന്‍ താല്പര്യമുള്ളവര്‍ മാത്രം ഈ ഇമെയില്‍ വിലാസത്തില്‍ എത്രയും വേഗം ബന്ധപ്പെടുക: ീശരരേേീ@ഴാമശഹ.രീാ

താഴെപ്പറയുന്നവരാണ് കേരള ഘടകത്തിന്റെ നേതൃ നിരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍:

ഐ എന്‍ ഓ സി യു എസ് എ കേരള ചാപ്റ്റര്‍ (INOC, USA Kerala Chapter ) നാഷണല്‍ കമ്മിറ്റി:

തോമസ്­ റ്റി ഉമ്മന്‍, ന്യൂയോര്‍ക്ക് , ചെയര്‍മാന്‍
തോമസ്­ മാത്യൂ ചിക്കാഗോ, (വൈസ് ചെയര്‍മാന്‍)
ആര്‍ . ജയചന്ദ്രന്‍, ന്യൂ യോര്‍ക്ക്­ , പ്രസിഡന്റ്­

സതീശന്‍ നായര്‍ , വൈസ് പ്രസിഡന്റ്­, മിഡ് വെസ്റ്റ്
ലീലാ മാരേട്ട് , ന്യൂയോര്‍ക്ക്­ , വൈസ് പ്രസിഡന്റ്­ ആന്‍ഡ്­ വിമെന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍

റ്റി എസ് ചാക്കോ , ന്യൂ ജേര്‍സി, വൈസ് പ്രസിഡന്റ്­,
വര്‍ഗീസ്­ തെക്കേക്കര, വൈസ് പ്രസിഡന്റ്­, ന്യൂയോര്‍ക്ക്­
കളത്തില്‍ പാപ്പച്ചന്‍, കാലിേേഫാര്‍ണിയ, വൈസ് പ്രസിഡന്റ്­,
ജോര്‍ജ് എബ്രഹാം, ഹൂസ്റ്റന്‍ , വൈസ് പ്രസിഡന്റ്­,
മാത്യൂ ജോര്‍ജ്­ വൈസ് പ്രസിഡന്റ്­,
ജേക്കബ് പടവത്തില്‍, വൈസ് പ്രസിഡന്റ്
യു എ നസീര്‍, ജനറല്‍ സെക്രട്ടറി
സന്തോഷ്­ നായര്‍ , 2ിറ ജനറല്‍ സെക്രട്ടറി
ജേസണ്‍ ജോസഫ്­, യൂത്ത് കോ ഓര്‍ഡിനെറ്റര്‍
ജോസ് തെക്കെടം , ട്രഷറാര്‍
ബാല ചന്ദ്ര പണിക്കര്‍ , ജോ. ട്രഷറാര്‍

INOC, USA Executive Committee:

അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍ ( മിഡ് വെസ്റ്റ്­ റീജിയണ്‍ )
സജി കരിമ്പന്നൂര്‍ , ഫ്‌ലോറിഡ ചാപ്റ്റര്‍ പ്രസിഡന്റ്­
ഡോ. ജോസ് കാനാട്ട് , ന്യൂ യോര്‍ക്ക്­ ചാപ്റ്റര്‍ പ്രസിഡന്റ്­
വര്‍ഗീസ്­ പാലമലയില്‍ , ഷിക്കാഗോ
പ്രൊഫ്­. തമ്പി മാത്യൂ , ഷിക്കാഗോ
ജോസി കുരിശിങ്കല്‍ , ഷിക്കാഗോ
ക്യാപ്റ്റന്‍ രാജു ഫിലിപ്പ്
ദീപക് കൈതക്കപ്പുഴ , ഡാളസ്
സജു ജോസഫ്­ , സാന്‍ ഫ്രാന്‍സിസ്‌കോ
ലീഗല്‍ അഡ് വൈസര്‍ : അഡ്വ. വിനോദ് കേയാര്‌ക്കെ

ഐ എന്‍ ഓ സി ഭാരവാഹികള്‍:
ഐ എന്‍ ഓ സി, യു എസ് എ ചെയര്‍മാന്‍: ജോര്‍ജ് എബ്രഹാം ,
വൈസ് ചെയര്‍മാന്‍: സാക്ക് തോമസ്­
മോഹിന്ദര്‍ സിംഗ് ഗില്‍സിയാന്‍ , പ്രസിഡന്റ്­
ഹര്‍ബജന്‍ സിംഗ്, ജനറല്‍ സെക്രട്ടറി
ജോസ് ജോര്‍ജ് ചാരുംമൂട് , ട്രഷ­റാര്‍.getNewsImages (1) getNewsImages (3) getNewsImages

LEAVE A REPLY

Please enter your comment!
Please enter your name here