പി പി ചെറിയാന്‍

ഫിലാഡല്‍ഫിയ: വേദിക് ഐഎഎസ് അക്കാദമി മലയാളമനോരമയുമായി സഹകരിച്ച് നവംബര്‍ 19, 20 തീയതികളില്‍ വൈകിട്ട് 7 30ന്( ഇന്ത്യന്‍ സമയം) വെബ്നാര്‍ സംഘടിപ്പിക്കുന്നു ഇരുപത്തിയൊന്നാം വയസ്സില്‍ ഇന്ത്യന്‍ യുഎന്‍ സിവില്‍ സര്‍വീസ് പ്രവേശനം, ഇന്റര്‍നാഷണല്‍ -നാഷണല്‍ സ്‌കോളര്‍ഷിപ്പുകള്‍, സ്‌കൂള്‍ കോളേജ് പഠനത്തോടൊപ്പം സിവില്‍ സര്‍വീസ് പരിശീലനം എന്നീ വിഷയങ്ങളാണ് സെമിനാറില്‍ അവതരിപ്പിക്കുന്നത്.

അക്കാഡമി ഡീനും മുന്‍ കേരള ഡി ജി പിയുമായ ഡോക്ടര്‍ അലക്‌സാണ്ടര്‍ ജേക്കബ്, അക്കാദമി ചാന്‍സലറും മുന്‍ എംജി കണ്ണൂര്‍ വൈസ് ചാന്‍സലറുമായ ഡോക്ടര്‍ ബാബു സെബാസ്റ്റ്യന്‍ അക്കാഡമി ബോര്‍ഡ് അംഗവും യുഎസ് പൊളിറ്റിക്കല്‍ സ്റ്റാറ്ററജിസ്റ്റുമായ സ്റ്റാന്‍ലി ജോര്‍ജ് (ഫിലാഡല്‍ഫിയ)എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും

വെബ്നാര്‍ പരമ്പരയുടെ വിവിധ സെഷനുകളില്‍ അക്കാദമി രക്ഷാധികാരിയും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോക്ടര്‍ ശശി തരൂര്‍ എം പി ,മുന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോക്ടര്‍ മുഹമ്മദ് ബഷീര്‍ തുടങ്ങിയവരും വിവിധ വിഷയങ്ങളെക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി പഠനത്തോടൊപ്പം ഇന്ത്യന്‍ യുഎന്‍ സിവില്‍ സര്‍വീസ് പരിശീലനം നല്‍കുന്ന ഏക ഇന്ത്യന്‍ സ്ഥാപനമാണ് ബാംഗ്ലൂര്‍ ഗുരുകുലം.

സെമിനാറില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ് എന്ന് സംഘാടകര്‍ അറിയിച്ചു.
വെബ്‌സൈറ്റ് www.vedhikiasaccademy.org
കൂടുതല്‍ വിവരങ്ങള്‍ക്കു സ്റ്റാന്‍ലി ജോര്‍ജ് ഫിലാഡല്‍ഫിയ ഫോണ്‍ 215 552 6668

 

LEAVE A REPLY

Please enter your comment!
Please enter your name here